27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Muslim League

Kerala

മുഖ്യമന്ത്രി ചർച്ച: സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് സോണിയ; സതീശൻ അനുകൂല നിലപാടിൽ

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. പുതിയ സർക്കാരിന്റെ നേതൃസ്ഥാനം സംബന്ധിച്ച ലീഗിന്റെ നിലപാടും മുന്നണിയിലെ പൊതുവികാരവും സോണിയ ഗാന്ധി ആരാഞ്ഞു. ചർച്ചയിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന താൽപ്പര്യമാണ് ലീഗ് മുന്നോട്ടുവെച്ചത്. സതീശന് അനുകൂലമായ ജനവികാരവും എംഎൽഎമാരുടെ പിന്തുണയും സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ അറിയിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മുതിർന്ന നേതാവ് എ.കെ. [&Read More

India

വിജയ് മുസ്‌ലിം ലീഗ് ആസ്ഥാനത്ത്; ഖാഇദേ മില്ലത്ത് മൻസിലിൽ വൻ വരവേൽപ്പ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുസ്‌ലിം ലീഗ് ആസ്ഥാനത്തെത്തി വിജയ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തമിഴ്‌നാട് ആസ്ഥാനമായ ചെന്നൈയിലെ ഖാഇദെ മില്ലത്ത് മൻസിലാണ് അദ്ദേഹം ഇന്ന സന്ദർശിച്ചത്. ദേശീയ അധ്യക്ഷൻ പ്രൊഫസർ കെ.എം ഖാദർ മൊയ്തീൻ, നവാസ് കനി എം.പി, കെ.എ.എം മുഹമ്മദ് അബൂബക്കർ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, വിജയിച്ച രണ്ട് [&Read More

Main story

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി; അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീളുന്നതിൽ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട് അടിയന്തര നേതൃയോഗം വിളിച്ചു. 102 സീറ്റുകൾ നേടി മുന്നണി അധികാരത്തിലേക്ക് എത്തുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ഭരണത്തുടക്കത്തിന് തടസ്സമാകുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ലീഗുമായി ഔദ്യോഗിക ചർച്ചകൾ നടന്നില്ലെങ്കിലും, പ്രഖ്യാപനത്തിന് മുൻപ് തങ്ങളെ വിശ്വാസത്തിലെടുക്കണമെന്നത് പാർട്ടിയുടെ ഉറച്ച [&Read More

Main story

വിജയ്‌യിയെ പിന്തുണയ്ക്കാൻ ലീഗിനെയും വിസികെയെയും നിർബന്ധിച്ചത് സ്റ്റാലിൻ; കേന്ദ്ര ഇടപെടൽ തടയാൻ ഡിഎംകെ

ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി. ‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു [&Read More

Main story

‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്‌തതെന്ന് പല സഹോദരിമാരും ചോദിക്കുന്നു’; മുഖ്യമന്ത്രി ചർച്ച നീണ്ടു

മലപ്പുറം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പുലർത്തുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് ജനവിധിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുന്നണിയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുമെന്നും ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വിജയത്തിൻ്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് പാർട്ടി വിലയിരുത്തുന്നു. കഠിനമായ ചൂടിനെപ്പോലും അവഗണിച്ച് [&Read More

Kerala

പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്; ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്,

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള ആസൂത്രിത നീക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തങ്ങൾക്കെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതിയുണ്ടെന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. റോഷനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ഇയാൾ നിലവിൽ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് [&Read More

Kerala Politics

ആരിഫിന് ലീഗിന്റെ മനസ്; പാർട്ടിയിൽ നിന്ന് ചാടാൻ തയാറായി നിന്നയാൾ: വെള്ളാപ്പള്ളി

മുൻ എം.പി എ.എം. ആരിഫിന് ലീഗിന്റെ മനസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.Read More

India

കോൺഗ്രസ് മുന്നണി വിടുകയാണെന്ന് കെ.സി വിളിച്ചുപറഞ്ഞു; ഡിഎംകെക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി-ഖാദർ മൊയ്തീൻ

ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് മുന്നണി വിട്ടിട്ടും ഡിഎംകെയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ. കെ.സി വേണുഗോപാൽ ലീഗ് നേതൃത്വത്തെ വിളിച്ച് കോൺഗ്രസ് തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഡിഎംകെയുമായി തങ്ങൾക്കുള്ളത് വെറും രാഷ്ട്രീയബന്ധമല്ലെന്നും പ്രത്യയശാസ്ത്ര ബന്ധമാണെന്നും വ്യക്തമാക്കിയതായും ഖാദർ മൊയ്തീൻ ഒരു മലയാളം ചാനലിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിടാനുള്ള കോൺഗ്രസ് തീരുമാനം കെ.സി വേണുഗോപാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചാണ് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഈ വിവരം [&Read More

Kerala

വെള്ളാപ്പള്ളി വിമർശിച്ചത് ലീഗിനെ ആയിരുന്നില്ല, മുസ്ലിം സമുദായത്തെ; വിയോജിപ്പ് പറയണമായിരുന്നു -എ.എം. ആരിഫ്

ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് സി.പി.എം അപ്പപ്പോൾത്തന്നെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് മുൻ എം.പി.യും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് മുസ്‌ലിം ലീഗിനെയല്ല മറിച്ച് മുസ്‌ലിം സമുദായത്തെയാണെന്നും അത് പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും ആരിഫ് പറഞ്ഞു. ലീഗിനെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് പാർട്ടി നേതാക്കൾ കൂടി വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയെ പാർട്ടി സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ഇത് ന്യൂനപക്ഷ സംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും [&Read More