04/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF

Main story

‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്

കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More

Kerala

‘ഫാത്തിമ തഹ്‌ലിയ നേതാക്കളെ അറിയിച്ചുതന്നെയാണ് സ്ഥലത്തെത്തിയത്’; അതൃപ്തിയെന്ന വാർത്ത തളളി ലീഗ് ജില്ലാ

കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ഉയരുന്ന വാർത്തകൾ തള്ളി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. ഫാത്തിമയുടെ നടപടികളിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് അവർ സ്ഥലത്തെത്തിയതെന്നും ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവാദമുയർന്ന ജെഡിടി സ്‌കൂളിലെ റിസർവ് റൂം തുറക്കുന്ന വിവരം വരണാധികാരി ഒരു മണിക്കൂർ മുൻപ് മാത്രമാണ് സ്ഥാനാർത്ഥിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ പെട്ടെന്ന് സ്ഥലത്തെത്താൻ [&Read More

Main story

വി.ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക; മേശകളുടെ എണ്ണം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകുമെന്ന് ആശങ്ക. മണ്ഡലത്തിൽ ക്രമീകരിച്ചിരിക്കുന്ന വോട്ടെണ്ണൽ മേശകളുടെ എണ്ണത്തിൽ വന്ന കുറവാണ് ഫലപ്രഖ്യാപനം നീണ്ടുപോകാൻ കാരണമാകുന്നത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മറ്റ് മണ്ഡലങ്ങളിൽ 14 മേശകൾ വീതം വോട്ടെണ്ണലിനായി സജ്ജമാക്കുമ്പോൾ, പറവൂരിൽ കേവലം 13 മേശകൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. ആലുവ യുസി കോളേജിലെ വോട്ടെണ്ണൽ [&Read More

Kerala

ഗുരുവായൂരിൽ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ്

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പണിമുടക്കിയത്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സുരക്ഷാ സംവിധാനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ ലഭ്യമാകാത്തത് സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണെന്നും [&Read More

Main story

കോഴിക്കോട് സ്ട്രോങ് റൂം തുറന്നെന്ന് കോണ്‍ഗ്രസ്; ആരോപണം നിഷേധിച്ച് അധികൃതർ

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളുടെയോ പ്രതിനിധികളുടെയോ സാന്നിധ്യമില്ലാതെയും കൃത്യമായ നോട്ടീസ് നൽകാതെയുമാണ് മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് റിട്ടേണിങ് ഓഫീസർ ഫോണിൽ വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. എന്നാൽ 11 മണിയോടെ [&Read More

Kerala

‘ടേം വ്യവസ്ഥയൊന്നും ഇല്ല, തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും’; കെ സുധാകരനെ തള്ളി

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കെ സുധാകരന്റെ പരസ്യ നിലപാടിനെ തള്ളി കെ മുരളീധരൻ രംഗത്ത്Read More

Kerala

‘ജെൻസി വോട്ടുകൾ പൂർണമായും ഫാത്തിമ തഹ്ലിയ നേടും, കോഴിക്കോട് ചരിത്ര വിജയം നേടും,

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് ചരിത്ര വിജയം കുറിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ. ആകെ 13 സീറ്റുകളിൽ ഒൻപതെണ്ണത്തിലും വിജയം ഉറപ്പാണെന്നും ബാക്കി നാല് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് വർഗീയ കാർഡ് ഇറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം വഴി വോട്ടർമാരെ ഭിന്നിപ്പിക്കാനാണ് ശ്രമം. നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ വിവാദ അനൗൺസ്‌മെന്റ് [&Read More

Main story

‘വനത്തിലാണ്, വനവാസത്തിന് അല്ല കട്ടായം’; വൈറലായി വി.ഡി സതീശന്റെ അവധിക്കാല വീഡിയോ

കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More

Kerala

‘കാഫിറും ഖൗമും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പദങ്ങളായി’; രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫ് പരാജയത്തിൽ

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനായുള്ള വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കാൻ പോകുന്നത്. മറിച്ച്, പ്രചാരണത്തിൽ സമുദായ നിറം നൽകാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് മാറും. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ തോൽക്കുന്നവരുടെ പട്ടികയിൽ [&Read More

Main story

രേഖകളില്ലാതെ 44 ശതമാനം വോട്ടുകൾ? പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് യുഡിഎഫ്; റിട്ടേണിങ് ഓഫീസർക്ക്

കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിൽ വൻതോതിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. പോളിങ് ശതമാനം 95 കടന്ന നാല് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. എരമം കുറ്റൂർ പഞ്ചായത്തിലെ 142Read More