11/05/2026
[fontresizer_tawhidurrahmandear_widget]

തോറ്റപ്പോൾ പ്രതിപക്ഷത്തെ ഓർമവന്നു, ഐക്യത്തിനായുള്ള മമതയുടെ ആഹ്വാനം തള്ളി കോൺഗ്രസും സിപിഎമ്മും

 തോറ്റപ്പോൾ പ്രതിപക്ഷത്തെ ഓർമവന്നു, ഐക്യത്തിനായുള്ള മമതയുടെ ആഹ്വാനം തള്ളി കോൺഗ്രസും സിപിഎമ്മും

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബിജെപിക്കെതിരെ ഒന്നിക്കാൻ മമതാ ബാനർജി നടത്തിയ ആഹ്വാനത്തെ കോൺഗ്രസും ഇടതുപക്ഷവും തള്ളിക്കളഞ്ഞു. ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തിനായി മമത വീഡിയോ സന്ദേശം പുറത്തുവിട്ടത്. ബിജെപിയെ നേരിടാൻ ഇടതുപക്ഷവും വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും തന്നോടൊപ്പം നിൽക്കണമെന്നായിരുന്നു മമതയുടെ ആവശ്യം. എന്നാൽ തൃണമൂൽ കോൺഗ്രസിൻ്റെ മുൻകാല നിലപാടുകളെയും ഭരണത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഈ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർത്തു.

അഴിമതിക്കാരും ക്രിമിനലുകളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കിയപ്പോൾ, മുൻപ് കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ച മമതയുടെ ഇപ്പോഴത്തെ നിലപാടിനെ വിശ്വസിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയിയും പ്രതികരിച്ചു. ജനാധിപത്യത്തെ തകർത്തവരുമായി സഖ്യത്തിനില്ലെന്ന് സിപിഐയും നിലപാടെടുത്തു. 294 സീറ്റുകളിൽ 207 എണ്ണം നേടി ബിജെപി അധികാരം പിടിച്ചെടുത്ത തിരഞ്ഞെടുപ്പിൽ തൃണമൂൽ 80 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. തോൽവിക്ക് പിന്നാലെ ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി ടിഎംസി തിരഞ്ഞെടുത്തിട്ടുണ്ട്.

Also read: