30/03/2026
[fontresizer_tawhidurrahmandear_widget]

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്‌

 വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്‌

ജെറുസലേം: തെക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ ആക്രമണം. ഹെബ്രോണിന് തെക്കുള്ള സമാനി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മേഖലയിൽ ഫലസ്തീനികൾക്കും ജൂത കുടിയേറ്റക്കാർക്കുമിടയിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയതായിരുന്നു സൈനികരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ അവിടെയുണ്ടായിരുന്ന ജൂത കുടിയേറ്റക്കാർ സൈനികർക്ക് നേരെ തിരിയുകയായിരുന്നു. സൈനികർക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിയുകയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലാണ് ഒരു സൈനികന്റെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ പ്രാഥമിക ചികിത്സയ്ക്കായി മാറ്റി.

സ്വന്തം സൈനികർക്ക് നേരെ നടന്ന ആക്രമണത്തെ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സൈനിക വക്താവ് അറിയിച്ചു.

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെയുള്ള കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് സൈനികർക്കും നേരെ ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ കണ്ടെത്താൻ ഇസ്രയേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: