24/04/2026
[fontresizer_tawhidurrahmandear_widget]

വടകര തിരുവള്ളൂരിൽ നവജാത ശിശുവിനും മാതാവിനും നേരെ പൊലീസ് അതിക്രമം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

 വടകര തിരുവള്ളൂരിൽ നവജാത ശിശുവിനും മാതാവിനും നേരെ പൊലീസ് അതിക്രമം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

കോഴിക്കോട്: വടകര തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ യുവതിയുടെ വീട്ടിൽ അർധരാത്രി പോലീസ് അതിക്രമം നടത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്‌അബ് കീഴരിയൂർ തുടങ്ങി 10 പേർക്കെതിരെയാണ് നടപടി. പോലീസിന്റേത് ഏകപക്ഷീയമായ നീക്കമാണെന്ന് പാറക്കൽ അബ്‌ദുള്ള ആരോപിച്ചു.

അതിക്രമത്തിന് ഇരയായ അസ്‌മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, തിരുവള്ളൂരിൽ യുഡിഎഫ് പ്രവർത്തകനായ സ്വർണ വ്യാപാരി യൂസുഫിനെ സിപിഎം സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയും അഞ്ച് പവൻ സ്വർണം കവരുകയും ചെയ്തതായും പരാതി ഉയർന്നു. തെരഞ്ഞെടുപ്പ് വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും തന്നെ കൊല്ലാനാണ് സംഘം ശ്രമിച്ചതെന്നും പരിക്കേറ്റ യൂസുഫ് വെളിപ്പെടുത്തി. ജ്വല്ലറി ഉടമയായ തന്നെ ആക്രമിച്ച സംഘം ഫോണും സ്വർണവും തട്ടിയെടുത്തതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also read: