‘കുറഞ്ഞത് 3000 വോട്ടിന് ജയിക്കും; ബാക്കി പെട്ടി തുറന്നിട്ട് കാണാം’- കെ.കെ ശൈലജ
കണ്ണൂർ: പേരാവൂർ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന ഉറച്ച വിശ്വാസത്തിൽ കെ.കെ ശൈലജ. മണ്ഡലത്തിൽ കുറഞ്ഞത് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ശൈലജ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റുമായി ശക്തമായ പോരാട്ടമാണ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ശൈലജ, യഥാർത്ഥ വിധി അറിയാൻ വോട്ടുപെട്ടി തുറക്കുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു. പേരാവൂരിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് കെ.കെ ശൈലജയും നിയാസ് റഹ്‌മാനും പങ്കുവെച്ച സംഭാഷണത്തിൽ സൂചിപ്പിച്ചു.