10/06/2026
[fontresizer_tawhidurrahmandear_widget]

മുട്ടിലിഴഞ്ഞ് കുഞ്ഞ് നടുറോഡിൽ; രക്ഷകരായി ബസ് ജീവനക്കാർ

 മുട്ടിലിഴഞ്ഞ് കുഞ്ഞ് നടുറോഡിൽ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കുഞ്ഞ് നടുറോഡിൽ ഇരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് ജീവനക്കാരൻ കുഞ്ഞിനെ പോയി എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൊണ്ടോട്ടി പുളിക്കൽ റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

റോഡിന് സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്.

Also read: