17/06/2026
[fontresizer_tawhidurrahmandear_widget]

പിണറായിയുടെ കാലത്ത് നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം; ആദ്യം പ്രതിപക്ഷ നേതാവ് മാപ്പ് പറയണം: കെ മുരളീധരന്‍

 പിണറായിയുടെ കാലത്ത് നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം; ആദ്യം പ്രതിപക്ഷ നേതാവ് മാപ്പ് പറയണം: കെ മുരളീധരന്‍

തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രിമാർ രംഗത്ത്. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്.

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. “പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാർ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി ശക്തമായി എതിർത്തു. മുഖ്യമന്ത്രി മാപ്പ് പറയണമെങ്കിൽ പ്രതിപക്ഷ നേതാവ് ആദ്യം പറയണം”, കെ മുരളീധരൻ പറഞ്ഞു.

ഒരു മതത്തിന്റെ മാത്രം പേര് പറഞ്ഞ് നടത്തുന്ന സമ്മേളനത്തിൽ എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന സർവകലാശാലകളിലെ വിസിമാർ പങ്കെടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. വൈസ് ചാൻസലർമാർ കേരള സർക്കാരിന്റെ ഭാഗമാണ്. പങ്കെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

Also read: