21/07/2026
[fontresizer_tawhidurrahmandear_widget]

‘കോടികൾ മുക്കി..’; ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം

 ‘കോടികൾ മുക്കി..’; ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം

തിരുവനന്തപുരം: ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചു. അഞ്ജനയെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതിൽ ഫണ്ട് കൈകാര്യം ചെയ്തിരുന്ന അഞ്ജന 1.5 കോടി രൂപ തട്ടിയെടുത്തതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയിലാണ് തിരിമറി പുറത്തുവന്നത്. ഫണ്ട് കൊണ്ടുവന്ന പെട്ടികൾ വരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തട്ടിച്ച പണം തിരിച്ചടച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം അഞ്ജനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഇവർക്ക് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമാണ് അഞ്ജനയ്ക്ക് ഓഫീസ് ചുമതല നൽകിയത്.

അഞ്ജനയ്ക്ക് പുറമെ, മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ് എന്നിവരെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

മുമ്പ് കോർപറേഷൻ കൗൺസിലറായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അഞ്ജനയ്ക്കെതിരെ ആരോപണമുയർന്നിരുന്നു. അനിൽ നേതൃത്വം നൽകിയിരുന്ന സഹകരണ സംഘത്തിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തവരുടെ പട്ടികയിൽ അഞ്ജനയും ഉൾപ്പെട്ടിരുന്നു.

Also read: