27/07/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: ജാൻമോണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ ഹരിദാസ് പരാതി നൽകി

 പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: ജാൻമോണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ ഹരിദാസ് പരാതി നൽകി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി. നവ്യ ഹരിദാസാണ് ബിജെപിക്കായി പരാതി നൽകിയത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം ജാൻമണിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് ആരോപണം.

സംഭവത്തിൽ ഉന്നത പോലീസ് മേധാവിക്ക് പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പുറമെ, വിഷയം ഉയർത്തിക്കാട്ടി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ മോർച്ച പരാതി നൽകും.

അതേസമയം, വിവാദ പരാമർശത്തിൽ ക്ഷമാപണവുമായി ജാൻമണി രംഗത്തെത്തിയിരുന്നു. എന്നാൽ ക്ഷമ ചോദിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന നിലപാടിലാണ് ബിജെപി. ഭാഷാപരിമിതിയല്ല ജാൻമണിയുടെ പ്രശ്നമെന്നും ബോധപൂർവമായ അധിക്ഷേപമാണ് നടന്നതെന്നും ബിജെപി വ്യക്തമാക്കി.

Also read: