05/08/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

 മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നേരിട്ടെത്തി സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന മുഖ്യമന്ത്രി ആദ്യം ആറന്മുളയിലെയും തുടർന്ന് റാന്നിയിലെയും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്യും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രളയബാധിതർക്കുള്ള കൂടുതൽ ധനസഹായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

പ്രളയക്കെടുതികൾക്കിടയിലും സർക്കാറിന്റെ ഭാഗത്തുനിന്ന് ഏകോപനം ഉണ്ടാകുന്നില്ലെന്ന രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പത്തനംതിട്ട സന്ദർശനം. അതിനിടെ പത്തനംതിട്ടയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കോടികളുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Also read: