‘ഭാര്യ ബന്ധപ്പെട്ടപ്പോൾ രാഹുൽ തിരിഞ്ഞുനോക്കിയില്ല; രാഹുലിനെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു’ | Sonam Wangchuk against Rahul Gandhi
ന്യൂഡൽഹി: ജന്തർ മന്തർ വിദ്യാർത്ഥി പ്രക്ഷോഭവമായി ബന്ധപ്പെട്ടു നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്(Sonam Wangchuk against Rahul Gandhi). താൻ ഉപവാസം അവസാനിപ്പിക്കുമ്പോൾ ആദ്യ തുള്ളി ജലം രാഹുൽ ഗാന്ധിയുടെ കൈകളിൽനിന്ന് വാങ്ങി കുടിക്കണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വാങ്ചുക് വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടാൻ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും തങ്ങളുടെ ടീമും ആവർത്തിച്ച് ശ്രമിച്ചിട്ടും അദ്ദേഹം തിരിഞ്ഞുനോക്കിയില്ലെന്ന് വാങ്ചുക് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
രാഹുൽ ഗാന്ധി തിരിഞ്ഞുനോക്കാതിരുന്നതും, സമരം അവസാനിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ കരാർ ലംഘിച്ച് കേന്ദ്ര ഭരണകൂടം പുറത്തുവിട്ടതും തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാഹുൽ ഗാന്ധി പ്രതികരിച്ചില്ല; രാഷ്ട്രീയം കണ്ട് മടുത്തു’ | Sonam Wangchuk against Rahul Gandhi
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അടിയന്തര ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സമരമായിരുന്നിട്ടും രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായ അവഗണനയെക്കുറിച്ച് വാങ്ചുക് സംസാരിച്ചു.
”യഥാർത്ഥത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കൈകളിൽനിന്ന് കുടിവെള്ളം വാങ്ങി ഉപവാസം അവസാനിപ്പിക്കാനാണ് ഞങ്ങൾ ആലോചിച്ചിരുന്നത്. എന്റെ ഭാര്യ ഗീതാഞ്ജലി അതിനായി വലിയ പരിശ്രമം തന്നെ നടത്തിയിരുന്നു. അവൾ രാഹുൽ ഗാന്ധിക്ക് എതിരായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൽനിന്ന് അനുകൂലമായ യാതൊരു പ്രതികരണവും ലഭിച്ചില്ല. തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളിലുമുള്ള എന്റെ വിശ്വാസം എനിക്ക് നഷ്ടമായി.”സോനം വാങ്ചുക് കുറ്റപ്പെടുത്തി.
ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമുള്ള നേതാക്കളുടെയും സമരം ചെയ്യുന്ന വിദ്യാർത്ഥി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സമരം അവസാനിപ്പിക്കാനായിരുന്നു താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സി.ജെ.പി പ്രക്ഷോഭവും ‘സീക്രട്ട് ഡീൽ’ ആരോപണങ്ങളും | Sonam Wangchuk against Rahul Gandhi
വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുള്ള സമരത്തിൽ സർക്കാരുമായി ‘രഹസ്യ ധാരണ’ ഉണ്ടാക്കിയെന്ന ആരോപണങ്ങൾ വാങ്ചുക് പൂർണമായും തള്ളി. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങും അർധരാത്രിയിൽ തന്നെ കാണാനെത്തിയപ്പോഴുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്.
”സമരം അവസാനിപ്പിക്കുന്ന കാര്യം ഞാൻ ഔദ്യോഗികമായി അറിയിച്ച ശേഷവും എല്ലാ പാർട്ടികളിലെയും നേതാക്കളുടെ ചിത്രങ്ങൾ ഒരുമിച്ച് ശേഖരിച്ച ശേഷവും മാത്രമേ മന്ത്രിമാരുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവിടാവൂ എന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ധാരണയായിരുന്നു. എന്നാൽ, വാഗ്ദാനം ലംഘിച്ച് മിനിറ്റുകൾക്കകം മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ കേന്ദ്ര സർക്കാർ മാധ്യമങ്ങൾക്ക് നൽകുകയും ചാനലുകളിൽ പ്രചരിക്കുകയും ചെയ്തു.
എനിക്ക് എന്തെങ്കിലും രാഷ്ട്രീയ ലാഭത്തിനോ കരാറുകൾക്കോ വേണ്ടിയാണെങ്കിൽ എനിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം വരെ ചോദിക്കാമായിരുന്നു. അത്തരം ഒത്തുതീർപ്പുകൾക്കായിരുന്നെങ്കിൽ 26 ദിവസം ഞാൻ നിരാഹാരം കിടക്കേണ്ടതില്ലായിരുന്നു.”-അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ സമരം കേവലം ഒരു മന്ത്രിയുടെ രാജിക്കായുള്ളതായിരുന്നില്ലെന്നും പരീക്ഷാ സമ്പ്രദായങ്ങളിലെ സമഗ്രമായ മാറ്റത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും വാങ്ചുക് വ്യക്തമാക്കി. ഈ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയതിൽ തനിക്ക് യാതൊരു നിരാശയോ ഖേദമോ ഇല്ലെന്നും വീണ്ടും സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും ന്യായമായ ആവശ്യങ്ങൾക്കായി മുന്നിൽനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഫോട്ടോ എടുക്കാൻ മാത്രം വരുന്നു; പിന്നീട് മറക്കുന്നു’ | Sonam Wangchuk against Rahul Gandhi
നേരത്തെ ഭാരത് ജോഡോ യാത്രയ്ക്കിടയിലും മറ്റും ലഡാക്ക് സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധി നൽകിയ ഉറപ്പുകൾ പിന്നീട് പാലിക്കപ്പെട്ടില്ലെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും രൂക്ഷമായി വിമർശിച്ചു.
മിക്ക രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പോരാട്ടങ്ങളെ കേവലം ഒരു ‘ഫോട്ടോ അവസരമായി’ മാത്രമാണ് കാണുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ക്യാമറകൾക്ക് മുന്നിൽ തങ്ങളുടെ ആവശ്യങ്ങളെ പുകഴ്ത്തുകയും പിന്നീട് അത് മറന്നുപോവുകയും ചെയ്യുന്നത് സമരം ചെയ്യുന്ന ജനങ്ങളോട് കാണിക്കുന്ന വലിയ നീതികേടാണെന്നും അവർ കൂട്ടിച്ചേർത്തു.