ബാഫഖി തങ്ങൾ സ്മാരക ‘കർമശ്രേഷ്ഠ’ പുരസ്കാരം ഡോ. എം.കെ മുനീറിന്; മുഖ്യമന്ത്രി സമ്മാനിക്കും | Bafakhy Thangal Award to Dr MK Muneer
കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്കാര ഡോ. എം.കെ മുനീറിന്(Bafakhy Thangal Award to Dr MK Muneer). നാളെ ഉച്ചയ്ക്ക് ശേഷം 2.30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വ്യവസായ-ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് വിശിഷ്ടാതിഥിയാകും.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവ, ദേശീയ സെക്രട്ടറിമാരായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ടി.എ അഹമ്മദ് കബീർ, എം.കെ രാഘവൻ എം.പി, ഷാഫി പറമ്പിൽ എം.പി, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ, എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, എം.എ റസാഖ് മാസ്റ്റർ, പി.കെ ഫിറോസ്, പ്രവീൺ കുമാർ, അഡ്വ. വി.കെ ഫൈസൽ ബാബു, ഫാത്തിമ തഹ്ലിയ, സി.കെ കാസിം, അഡ്വ. കെ. ജയന്ത്, കെ.എം അഭിജിത്ത്, വി.ടി സൂരജ്, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും. സാഹിത്യകാരൻ കെ.പി രാമനുണ്ണി അനുസ്മരണ പ്രഭാഷണം നിർവഹിക്കും(Bafakhy Thangal Award to Dr MK Muneer).
സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നൽകിയ ശ്രദ്ധേയ സംഭാവനകളെയും രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനയും പരിഗണിച്ചാണ് ഡോ. എം.കെ മുനീർ പുരസ്്കാരത്തിന് അർഹനായത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാനും ടി.ടി ഇസ്മയിൽ, സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളിൽ കെ.കെ.വി അബൂബക്കർ(ജനസേവാ പുരസ്കാരം), എം.സി വടകര(ജ്ഞാനശ്രേഷ്ഠ പുരസ്കാരം), കെ. ഇബ്രാഹിം മാസ്റ്റർ (കർമശ്രേഷ്ഠ പുരസ്കാരം), പി.കെ.കെ ബാവ (കർമശ്രേഷ്ഠ പുരസ്കാരം), ടി.എ അഹമ്മദ് കബീർ (കർമശ്രേഷ്ഠ പുരസ്കാരം) എന്നിവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു.
വി.പി ഇബ്രാഹിംകുട്ടി, നാസിം പാണക്കാട്, നിഷാദ് മൊയ്തു, ഫാസിൽ നടേരി, റഹീസ് കോട്ടക്കൽ, ഷംസീർ വി.കെ, സയ്യിദ് ഉമർ മഷ്ഹൂർ തങ്ങൾ, സി. ഫാത്തിഹ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു(Bafakhy Thangal Award to Dr MK Muneer).