29/09/2026
[fontresizer_tawhidurrahmandear_widget]

‘മതേതരത്വം സംരക്ഷിക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപിക്കാവുമോ?’: രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി വി.ഡി സതീശൻ

 ‘മതേതരത്വം സംരക്ഷിക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപിക്കാവുമോ?’: രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും സംഘ്‌പരിവാർ രാഷ്ട്രീയത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. “മതേതരത്വം സംരക്ഷിക്കാൻ നിൽക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപി നേതാക്കൾക്ക് കഴിയുമോ” എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നു എന്നടക്കം രാജീവ് ചന്ദ്രശേഖർ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെയായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു വിരലുകൾ സ്വന്തം നെഞ്ചിലേക്കാണെന്ന കാര്യം ബിജെപി അധ്യക്ഷൻ മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഉയർന്ന പദവിയിലിരുന്ന് അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും വിലകുറഞ്ഞ പ്രയോഗങ്ങളും നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്.

തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും കുറിച്ച് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തുന്ന പോരാട്ടങ്ങൾ സംഘ്‌പരിവാറിനെ അസ്വസ്ഥരാക്കുന്നുണ്ടെന്നും സതീശൻ വ്യക്തമാക്കി. യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഫാഷിസ്റ്റ് ശൈലിയാണ് ഇത്തരം ആരോപണങ്ങളെന്നും, ഭീഷണികൾ കൊണ്ട് കോൺഗ്രസിന്റെ പോരാട്ടങ്ങളെ തളർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: