19/10/2026
[fontresizer_tawhidurrahmandear_widget]

കേരളത്തിൽ ജോലി കിട്ടാത്തതിൽ നിരാശ; ജനശതാബ്ദി ട്രെയിനിന് നേരെ കല്ലെറിഞ്ഞ ഡൽഹി സ്വദേശി പിടിയിൽ

 കേരളത്തിൽ ജോലി കിട്ടാത്തതിൽ നിരാശ; ജനശതാബ്ദി ട്രെയിനിന് നേരെ കല്ലെറിഞ്ഞ ഡൽഹി സ്വദേശി പിടിയിൽ

ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി ട്രെയിനിനും യാത്രക്കാർക്കും നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹി സ്വദേശിയായ യുവാവിനെ ആലുവ ആർപിഎഫ് പിടികൂടി. ഡൽഹി സ്വദേശിയായ ആകാശ് ഷേർവെൽ ആണ് ആർപിഎഫിന്റെ പിടിയിലായത്.

ഒമ്പതാം തീയതി രാവിലെ 10 മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് പ്രതി ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. കല്ലേറുണ്ടായ ഉടൻ തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയ ആർപിഎഫ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

കേരളത്തിൽ ജോലി തേടിയെത്തിയിട്ടും ജോലി ലഭിക്കാത്തതിന്റെ കടുത്ത നിരാശ കൊണ്ടാണ് ട്രെയിന് നേരെ കല്ലെറിഞ്ഞതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Also read: