19/10/2026
[fontresizer_tawhidurrahmandear_widget]

‘കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെച്ചാൽ ഞാനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം’; ഹിമന്ത ബിശ്വ ശർമ്മ 

 ‘കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെച്ചാൽ ഞാനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം’; ഹിമന്ത ബിശ്വ ശർമ്മ 

ഗുവാഹത്തി: കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് – ഇൻഡ്യ സഖ്യ സർക്കാരുകൾ രാജിവെക്കാൻ തയ്യാറായാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനെ നേരിടാൻ താനും തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു വെല്ലുവിളി ഉയർത്തിയത്.

രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലുമാണ് ഈ സർക്കാരുകളും അധികാരത്തിൽ വന്നത്. അതിനാൽ ആദ്യം സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളാണ് രാജി വെക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ട് ചോർച്ചയിലൂടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് ആരോപിക്കുന്ന കോൺഗ്രസ്, അതേ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനാണ്. വിദേശശക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. പൊതുജന പിന്തുണയില്ലാതെ ഭരണവർഗത്തെ താഴെയിറക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, രാജ്യത്തെ ജനസംഖ്യാ ഘടനയിലുള്ള മാറ്റങ്ങളും അനധികൃത കുടിയേറ്റവും തടയാൻ എല്ലാ അഞ്ച് വർഷത്തിലും സ്പെഷ്യൽ എസ്ഐആർ നടത്തണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also read: