19/10/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്തതിൽ യുഎസിന് വീഴ്ച പറ്റി’: ജെ.ഡി വാൻസ്

 ‘ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്തതിൽ യുഎസിന് വീഴ്ച പറ്റി’: ജെ.ഡി വാൻസ്

വാഷിങ്‌ടൺ: ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് വലിയ തെറ്റുകളും അടിസ്ഥാനപരമായ പരാജയങ്ങളും സംഭവിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. സിബിഎസ് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ, സംഘർഷത്തിന്റെ സാമ്പത്തിക-മാനവിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി അവസാനം കുവൈത്തിലെ സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട മാസ്റ്റർ സാർജന്റ് നികോൾ ആമറിന്റെ ഭർത്താവ് ജോയ് ആമർ, സൈനിക കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടത്തോട് ഉത്തരവാദിത്തം ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വീഴ്ചകൾ ഉണ്ടായതായി വാൻസ് സമ്മതിച്ചത്.

സൈനികരെ വിന്യസിച്ച രീതിയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കുറഞ്ഞ ചെലവിലുള്ള ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാൻ യുഎസ് സൈന്യം തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തുടക്കത്തിൽ പ്രതീക്ഷിച്ച നിർണായക വിജയം ഇതുവരെ നേടാനായിട്ടില്ലെങ്കിലും ചില മേഖലകളിൽ മുന്നേറ്റമുണ്ടായതായി വാൻസ് അവകാശപ്പെട്ടു. ഇറാൻ ആണവ പദ്ധതി പുനർനിർമിക്കില്ലെന്ന് ഉറപ്പാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും യുദ്ധത്തിന്റെ അന്തിമഫലം ഇറാന്റെ നടപടികളെക്കൂടി ആശ്രയിച്ചിരിക്കുമെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Also read: