20/10/2026
[fontresizer_tawhidurrahmandear_widget]

ഡൽഹിയിൽ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കുന്നു; സൗജന്യ പ്രചാരണത്തിന് നന്ദിയെന്ന് അഭിജീത് ദിപ്കെ

 ഡൽഹിയിൽ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കുന്നു; സൗജന്യ പ്രചാരണത്തിന് നന്ദിയെന്ന് അഭിജീത് ദിപ്കെ

ന്യൂഡൽഹി: ഡൽഹി പീതംപുരയിൽ നടക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണനും കുംഭകർണ്ണനും മേഘനാദനുമൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലം കൂടി കത്തിക്കാൻ ശ്രീ കേശവ് രാംലീലാ കമ്മിറ്റി തീരുമാനിച്ചു. സംഭവത്തിന് പിന്നാലെ, “സൗജന്യ പ്രചാരണം നൽകിയതിന് വളരെ നന്ദി” എന്ന പരിഹാസ പ്രതികരണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി.

അതേസമയം, നീക്കത്തിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നാണ് രാംലീലാ കമ്മറ്റി പ്രസിഡന്റും ബിജെപി എംഎൽഎയുമായ അശോക് ഗോയൽ ദേവരാഹ വ്യക്തമാക്കുന്നത്. വീടുകളിലെയും സമൂഹത്തിലെയും അഴുക്കും അശുചിത്വവും നിർമാർജനം ചെയ്യുക, സ്വച്ഛ് ഭാരത് – സ്വച്ഛ് ഡൽഹി പ്രചാരണങ്ങൾക്ക് കരുത്തുപകരുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻ വർഷങ്ങളിൽ നക്‌സലിസം, ഭീകരവാദം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ കത്തിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, തലസ്ഥാനത്ത് പുതുതായി രൂപീകരിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’യെ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സിജെപി, നിലവിൽ വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ്.

Also read: