02/03/2026
[fontresizer_tawhidurrahmandear_widget]

ഹെലികോപ്റ്റർ യാത്രകൾ ‘പരമരഹസ്യം’; വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

 ഹെലികോപ്റ്റർ യാത്രകൾ ‘പരമരഹസ്യം’; വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ യാത്രാവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്, ഹെലികോപ്റ്റർ പറന്ന ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും യാത്രക്കാരെക്കുറിച്ചുമുള്ള വിവരങ്ങൾ അതീവ രഹസ്യമാണെന്ന് പോലീസ് ആസ്ഥാനത്തുനിന്നും അറിയിച്ചിരിക്കുന്നത്.

ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നു എന്നോ, മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തു എന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം.

അവയവ കൈമാറ്റത്തിനായി എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന ചോദ്യത്തിനും പോലീസ് മൗനം പാലിച്ചു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറുതവണ ഹെലികോപ്റ്റർ വഴി അവയവങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് അവയവദാന ഏജൻസിയായ കെ-സോട്ടോ (K-SOTTO) വ്യക്തമാക്കുന്നുണ്ട്.

പ്രതിമാസം 25 മണിക്കൂർ പറക്കാനാണ് കരാറെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. തീരദേശ നിരീക്ഷണം, വിഐപി യാത്രകൾ, എയർ ആംബുലൻസ് സേവനം, ദുരന്തനിവാരണം എന്നിവയ്ക്കായി സമയം ഉപയോഗിക്കാം. എന്നാൽ ഈ സേവനങ്ങളുടെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Also read: