31/07/2026
[fontresizer_tawhidurrahmandear_widget]
Main story

തോറ്റപ്പോൾ പ്രതിപക്ഷത്തെ ഓർമവന്നു, ഐക്യത്തിനായുള്ള മമതയുടെ ആഹ്വാനം തള്ളി കോൺഗ്രസും സിപിഎമ്മും

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബിജെപിക്കെതിരെ ഒന്നിക്കാൻ മമതാ ബാനർജി നടത്തിയ ആഹ്വാനത്തെ കോൺഗ്രസും ഇടതുപക്ഷവും തള്ളിക്കളഞ്ഞു. ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തിനായി മമത വീഡിയോ സന്ദേശം പുറത്തുവിട്ടത്. ബിജെപിയെ നേരിടാൻ ഇടതുപക്ഷവും വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും തന്നോടൊപ്പം നിൽക്കണമെന്നായിരുന്നു മമതയുടെ ആവശ്യം. എന്നാൽ തൃണമൂൽ കോൺഗ്രസിൻ്റെ മുൻകാല നിലപാടുകളെയും ഭരണത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഈ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർത്തു. അഴിമതിക്കാരും [&Read More

India

പെട്രോളും ഡീസലും കരുതലോടെ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ നിർദേശവുമായി പ്രധാനമന്ത്രി

ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശനാണ്യം ലാഭിക്കാനും യുദ്ധത്തിന്റെ ആഘാതം മറികടക്കാനും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തെലങ്കാനയിലെ മഹബൂബ് [&Read More

Main story

പത്തനാപുരത്ത് യു.ഡി.എഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചു; ആരോപണവുമായി കെ.ബി. ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ബിജെപി വോട്ട് മറിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി നേടിയ വോട്ടുകൾ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കാണാനില്ലെന്നും, ഇത് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റിRead More

Kerala

കാണാതായ വളർത്തു തത്തയെ തേടി ഉടമ; കണ്ടെത്തുന്നവർക്ക് 25000 രൂപ പാരിതോഷികം

കാണാതായ തന്റെ പ്രിയപ്പെട്ട വളർത്തുതത്തയെ കണ്ടെത്തി നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി ശശികാന്താണ് തന്റെ തത്തയെ കണ്ടെത്താൻ നാടൊട്ടാകെ തിരച്ചിൽ നടത്തുന്നത്. ‘കല്ലു’, ‘മിട്ടു’ എന്നിങ്ങനെ പേരുള്ള രണ്ട് കോനൂർ ഇനത്തിൽപ്പെട്ട പക്ഷികൾ കഴിഞ്ഞ രണ്ട് വർഷമായി ശശികാന്തിന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കഴിയുന്നത്. പേര് വിളിച്ചാൽ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഇവയ്ക്കായി കൊച്ചിയിലെ ഫ്ലാറ്റിൽ പ്രത്യേക മുറിയും സഞ്ചരിക്കാൻ അംബാസിഡർ കാറും വരെ ശശികാന്ത് ഒരുക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച [&Read More

India

‘തമിഴ്തായ് വാഴ്ത്ത്’ അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിമർശിച്ച് ഡിഎംകെയും സിപിഐയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപനം രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ചടങ്ങിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’ന് പകരം ‘വന്ദേമാതരം’ ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. തമിഴ് വികാരത്തെ അവഗണിച്ച് വിജയ് ബിജെപി പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ബംഗാളിൽ പോലും ഇല്ലാത്ത കീഴ്വഴക്കമാണ് തമിഴ്‌നാട്ടിൽ നടപ്പിലാക്കിയതെന്നും തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിജയ് അധിക്ഷേപിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2021Read More

India

മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയുടെ സമീപം സ്‌ഫോടകവസ്തുക്കൾ; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പാതയ്ക്ക് സമീപത്തുനിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപമുള്ള കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45Read More

Football

‘ലോകകപ്പിന് നെയ്മര്‍ വേണം, ബ്രസീല്‍ കിരീടസാധ്യതയുള്ള ടീം’; പിന്തുണയുമായി ലയണല്‍ മെസി

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പിന്തുണയുമായി അർജന്റീനൻ നായകൻ ലയണൽ മെസി. വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നും താരത്തിന്റെ നിലവിലെ ഫോം ഒരു പ്രശ്നമല്ലെന്നും മെസി അഭിപ്രായപ്പെട്ടു. സ്പെയിൻ, ഫ്രാൻസ് എന്നീ ടീമുകൾക്കൊപ്പം തന്നെ ഇത്തവണ ലോകകപ്പ് ഉയർത്താൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് ബ്രസീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്മറുടെ കായികക്ഷമതയെ സംബന്ധിച്ച് ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് മെസിയുടെ ഈ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. “ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാർ ഉണ്ടാകണമെന്നാണ് [&Read More

India

‘ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’; ടിവികെയെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയിനെ അഭിനന്ദിച്ചതിനൊപ്പം കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനക്ഷേമത്തിനായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയ മോദി, ടി.വി.കെ സഖ്യകക്ഷിയായ കോൺഗ്രസിനെ “പരാദജീവി” എന്ന് വിശേഷിപ്പിച്ചു. കർണാടകയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ 25Read More

Main story

അന്ന് കോൺഗ്രസിൽ ചേരാനാഗ്രഹിച്ചു, ഇന്ന് വിജയ് സർക്കാരിന്റെ ഭാഗമായി കോൺഗ്രസ്; സത്യപ്രതിജ്ഞാ ചടങ്ങിൽ

ചെന്നൈ: ചെന്നൈയിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് രാഹുൽ ഗാന്ധിയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ഭരണത്തിലേറുന്നതും തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയ വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. 2009Read More

World

ഇവിടെ ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും രക്ഷയില്ല; പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫലസ്തീൻ കുടുംബത്തെ

ജെനിൻ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അതിരുകടക്കുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ട 80 കാരനായ പിതാവിന്റെ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഒരു ഫലസ്തീൻ കുടുംബത്തെ കുടിയേറ്റക്കാർ നിർബന്ധിച്ചു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ നടപടിയെ അതീവ ഭയാനകമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അസസ ഗ്രാമവാസിയായ ഹുസൈൻ അസസ വെള്ളിയാഴ്‌ചയാണ് അന്തരിച്ചത്. ഇസ്രായേൽ സുരക്ഷാ സേനയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമായിരുന്നു കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ സംസ്‌കാരം പൂർത്തിയായതിന് പിന്നാലെ [&Read More