കൊച്ചി: മലയാള സിനിമയിലെ ‘വെർസറ്റൈൽ’ നടനായി ഇന്ന് രാജ്യമൊട്ടാകെ അറിയപ്പെടുന്ന പാൻ ഇന്ത്യൻ താരമാണ് ഫഹദ് ഫാസിൽ. ഫഹദ് എന്ന നടന്റെ വളർച്ച മലയാള സിനിമാ പ്രേമികൾക്ക് അത്ഭുതമാണ്. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളായ ഫഹദിന്റെ പഴയകാല പ്രതിഫലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ’22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിന് വേണ്ടി ഫഹദ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാവായ ഒ.ജി [&Read More
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന സജീവ് ബി. വയലിൽ പങ്കുവെച്ച കുറിപ്പും അതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താൻ ഏറെ കഷ്ടപ്പെട്ട് അഭിനയിച്ച രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തതിലുള്ള സങ്കടമാണ് സജീവ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തിയ രംഗത്തിൽ ഓഫീസർമാരായി അഭിനയിച്ചതിനെക്കുറിച്ച് സജീവ് വിവരിക്കുന്നുണ്ട്. “പൃഥ്വിരാജിന്റെ മുന്നിൽ വെച്ച് ധ്രുവൻ ഒരു സായിപ്പിനെ വെടിവെക്കുന്ന സീനിൽ ഓഫീസർമാരായി ഞങ്ങളും ഉണ്ടായിരുന്നു. [&Read More
തമിഴ് സിനിമയിലെ പ്രമുഖ സംവിധായകൻ, പങ്കാളി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ, സിനിമയ്ക്ക് പുറമെ പടർന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യം. ഇത്രയേറെ സാമ്പത്തിക ഭദ്രതയുള്ള ഒരു ദമ്പതികൾക്ക് റിട്ടയർമെന്റിന് ശേഷം സമാധാനമായി ജീവിക്കാൻ എത്ര രൂപ വേണ്ടിവരും? സംവിധായകൻ വിഘ്നേശ് ശിവൻ തന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള പ്ലാനുകൾ പങ്കുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിനിമയിൽ നിന്നും മറ്റു തിരക്കുകളിൽ നിന്നും മാറി സമാധാനപരമായി ജീവിക്കാൻ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വേണം? ഒരു അഭിമുഖത്തിലാണ് വിഘ്നേഷ് [&Read More
‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി ഞെട്ടിച്ച ചിത്രം, ഇപ്പോൾ 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പുതുമുഖങ്ങളെ മാത്രം പ്രധാന വേഷങ്ങളിൽ അണിനിരത്തി ഒരുക്കിയ ഒരു ചിത്രം 200 [&Read More
ബോളിവുഡ് സുപ്പർതാരം ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുക്കോൺ വീണ്ടും ഗർഭിണിയായിരിക്കുന്നു എന്ന വിവരം പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ദീപികയും രണ്വീര് സിംഗും പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നൽകിയിട്ടില്ല, പകരം രണ്ട് ഇമോജികളാണ് നൽകിയിരിക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. സന്തോഷവും ആരോഗ്യവും ആശംസിച്ചും കുഞ്ഞുങ്ങൾക്ക് നന്മ നേർന്നുമുള്ള കമന്റുകൾ നിറയുന്നുണ്ട്. 2024 സെപ്റ്റംബറിലാണ് [&Read More
മലയാള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്രേമലു 2’ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിർമാതാവും നടനുമായ ദിലീഷ് പോത്തൻ. സിനിമ പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് ദിലീഷ് പോത്തൻ നൽകിയിരിക്കുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ് എയര് കേരളയോട് സംസാരിക്കുന്നതിനിടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നും അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി [&Read More
സിനിമയിലെ താരരാജാക്കന്മാരുടെ മക്കൾ വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ കാത്തുനിൽക്കുമ്പോൾ, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ആഡംബര ജീവിതം ഉപേക്ഷിച്ച്, ഫാഷൻ ലോകത്തോടുള്ള തന്റെ അഭിനിവേശം പിന്തുടരാൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ ഇരുപതുകാരൻ. സിനിമയോട് താൽപ്പര്യമില്ല, ലക്ഷ്യം ഫാഷൻതന്റെ മകന് അഭിനയത്തോടോ സിനിമയോടോ യാതൊരു താൽപ്പര്യവുമില്ലെന്ന് അക്ഷയ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വന്തമായി ഒരു [&Read More
‘ആരും നിർബന്ധിച്ചല്ല ഇസ്ലാം സ്വീകരിച്ചത്; പണ്ടേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിക്കുന്നു’-‘ലവ് ജിഹാദ്’
മുംബൈ: നടി ചാഹത്ത് ഖന്നയുടെ മതപരിവർത്തനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. തന്റെ രണ്ടാം വിവാഹവേളയിൽ ഇസ്ലാം സ്വീകരിച്ചതും പിന്നീട് ഹിന്ദു മതത്തിലേക്ക് മടങ്ങിയതും സംബന്ധിച്ച അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ മതം മാറിയത് ആരുടെയും സമ്മർദം മൂലമല്ലെന്നും തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു അതെന്നും ചാഹത്ത് വ്യക്തമാക്കി. ‘ചെറുപ്പം മുതലേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. മതേതരവാദിയാണ്. എന്റെ മതം മാറ്റം ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ല. [&Read More
‘ഓരോ വിഷുവും പേടിയായിരുന്നു, മരിക്കാൻ പോലും ചിന്തിച്ചു’; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ
കൊച്ചി: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഒരു വൈറൽ വീഡിയോയ്ക്കും പരിഹാസങ്ങൾക്കും പിന്നിൽ ഇത്രയും വലിയൊരു നോവുണ്ടെന്ന് മലയാളികൾ തിരിച്ചറിയുന്നത് ഇപ്പോഴാണ്. വിഷുക്കാലത്ത് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തി ഒടുവിൽ നടൻ ബിജുക്കുട്ടനെ കാണാൻ നേരിട്ടെത്തി. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘വാഴ 2’ എന്ന ചിത്രത്തിൽ ബിജുക്കുട്ടൻ ഈ രംഗം പുനരവതരിപ്പിച്ചിരുന്നു. സിനിമ കണ്ടതിന് പിന്നാലെ തനിക്കുണ്ടായ ആശ്വാസവും കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളും പങ്കുവെക്കാനാണ് അദ്ദേഹം ബിജുക്കുട്ടന്റെ വീട്ടിലെത്തിയത്. മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അനിയൻ [&Read More
‘ഇത്രയൊക്കെ സമ്പാദിച്ചിട്ടും അംബാനി നിർത്തുന്നുണ്ടോ? സന്തോഷം നിലനിർത്താൻ വേണ്ടിയാണ് കൂടുതൽ പണമുണ്ടാക്കുന്നത്’- മമ്മൂട്ടി
അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. സുരക്ഷിതമായ ജീവിതത്തിന് ഇനി പണം ആവശ്യമില്ലെന്നും, എന്നാൽ കർമ്മരംഗത്ത് തുടരുന്നത് അതിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സമ്പന്നരും രാഷ്ട്രീയക്കാരും പ്രായം വകവെക്കാതെ ജോലിയിൽ തുടരുന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി മുകേഷ് അംബാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. “മുകേഷ് അംബാനി എന്തിനാണ് ഇത്രയധികം പണം [&Read More