ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന് ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം. രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ [&Read More
‘ബിഹാര്‍ പോലെ തമിഴ്നാട്ടിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കാന്‍ നീക്കം’; തെര. കമ്മീഷനെതിരെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ രൂക്ഷവിമര്‍ശനം. വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്.ബിഹാറില്‍ എസ്ഐആര്‍ വഴി ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കം ചെയ്തതുപോലെ തമിഴ്നാട്ടിലും ബിജെപി ശ്രമിക്കുകയാണെന്ന് സ്റ്റാലിന് ആരോപിച്ചു. ഈ ഗൂഢാലോചന ഡിഎംകെ തുടക്കം മുതല്‍ തിരിച്ചറിഞ്ഞ് പോരാടുന്നുണ്ട്. ഈ നീക്കത്തിനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ അയല്‍സംസ്ഥാനമായ [&Read More
‘ചായ വിറ്റുനടന്നവന് ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല; ദലിതുകളെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍
പാട്ന: വോട്ടിന് വേണ്ടി ഭരതനാട്യം കളിക്കാനും മോദി തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്ര മോദി അഴിച്ചുവിട്ടത്. പേരും മഹിമയും ഉള്ളവര്‍ക്ക് അധ്വാനിക്കുന്ന വര്‍ഗം നന്നാകുന്നത് ഇഷ്ടമല്ലെന്നും, ചായ വിറ്റു നടന്ന താന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ദലിതരെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവരുടെ ജന്മാവകാശമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ‘ഇവര്‍ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് [&Read More
പാട്ന: കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് രൂപംകൊണ്ടതെന്നും, അന്ന് ആരും അവരെ നിരോധിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ രാത്രി കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത്. ഒരു ബിജെപി എംപി മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഒരൊറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ദര്‍ഭംഗയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ നിരോധിക്കുക മാത്രമല്ല, നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് [&Read More
ബിജെപി നേതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചുവന്നാല്‍ മരത്തില്‍ കെട്ടിയിട്ട് സ്വന്തം സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍
കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്രപരിശോധനയിലും(എസ്ഐആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും(എന്‍ആര്‍സി) നിലപാട് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ആര്‍സിയുടെയും എസ്ഐആറിന്റെയും പേരില്‍ രേഖകള്‍ ചോദിച്ച് വരുന്ന ബിജെപി നേതാക്കളെ കൈകാര്യം ചെയ്യാന്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആഹ്വാനം ചെയ്തു. പാനിഹാട്ടിയില്‍ എസ്ഐആര്‍, എന്‍ആര്‍സി ഭയം കാരണം മധ്യവയസ്കന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത തവണ പ്രാദേശിക ബിജെപി നേതാക്കള്‍ നിങ്ങളുടെ അടുത്ത് വന്നാല്‍, അവരെ തടഞ്ഞ് അവരുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക. അവരെ ഒരു [&Read More
പവാര്‍ കുടുംബത്തിന്റെ കമ്പനിക്കെതിരെ വാളെടുത്ത് ഫഡ്നാവിസ്; ഫണ്ട് ദുരുപയോഗം ആരോപിച്ച് അന്വേഷണം
പൂനെ: എന്‍സിപി നേതാവ് ശരദ് പവാറിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനമായ വസന്തദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ (വിഎസ്ഐ) അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. വിഎസ്ഐ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം. വിഎസ്ഐക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബിജെപി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുളെ ആരോപിച്ചു. വിഷയത്തില്‍ ശരദ് പവാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അന്വേഷണത്തെ എന്‍സിപി എംഎല്‍എ രോഹിത് [&Read More
ചണ്ഡിഗഢ്: ഇന്ത്യൻ സായുധ സേനകളുടെ സുപ്രീം കമാൻഡര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രമെഴുതി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റാഫേലിൽ പറന്നുയർന്നത്. റാഫേൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യ വനിതാ ഇന്ത്യൻ രാഷ്ട്രപതി എന്ന ബഹുമതി ഇതോടെ ദ്രൗപദി മുർമുവിന് സ്വന്തമായി. വിമാനയാത്രയ്ക്ക് മുന്നോടിയായി വ്യോമതാവളത്തിൽ രാഷ്ട്രപതിക്ക് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. 2023 ഏപ്രിലിൽ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്Read More
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം പാളി. വായു മലിനീകരണത്തിന് താല്‍ക്കാലിക പരിഹാരം കാണാനായി നടത്തിയ ‘ക്ലൗഡ് സീഡിങ്’ (Read More
കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന് അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന് എങ്ങനെ ഭയപ്പെടും?’Read More
‘5 വര്‍ഷമായിട്ടും എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞോ നിങ്ങള്‍ക്ക്?’; ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ തുടങ്ങിയവരുടെ ജാമ്യഹരജിയില്‍ ഡല്‍ഹി പൊലീസിനോട് കടുപ്പിച്ച് സുപ്രിംകോടതി. പൊലീസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു, ജാമ്യാപേക്ഷയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ച ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. അഞ്ചു വര്‍ഷമായി പ്രതികള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണെന്നും, എന്തെങ്കിലും കണ്ടെത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ഇക്കാലയളവിനിടയില്‍ ആകാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയം [&Read More