ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി, റഷ്യയില്‍ നിന്ന് 300 പുതിയ എസ്400 മിസൈലുകള്‍ വാങ്ങുന്നതിനുള്ള 10,000 കോടി രൂപയുടെ കരാറിന് ഇന്ത്യ അനുമതി നല്കി. രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന നിര്‍ണായക തീരുമാനമാണിത്. ഇപ്പോള്‍ ഐഎഎഫിന് കൈവശമുള്ള മൂന്ന് എസ്400, സംവിധാനങ്ങള്‍ക്ക് പിന്തുണയായി അധിക മിസൈലുകള്‍ എത്തും. അടുത്ത വര്‍ഷം രണ്ട് പുതിയ എസ്400 സംവിധാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. നിലവിലെ അഞ്ച് സംവിധാനങ്ങളില്‍ മൂന്നും, ഇതിനകം വിന്യസിച്ചിരിക്കുകയാണ്. അഞ്ച് പുതിയ എസ്400 [&Read More
‘സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല, ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം’; വിവാദങ്ങൾക്കു പിന്നാലെ വിശദീകരണവുമായി
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രം. സ്വകാര്യതാ ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ആപ്പ് സജീവമാക്കാതിരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ വികസിപ്പിച്ചെടുത്ത സൈബർ സുരക്ഷാ ആപ്പിൽ ചാരവൃത്തിയോ കോൾ നിരീക്ഷണങ്ങളോ ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി അടിവരയിട്ടു. ആപ്പ് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നും ഉപയോക്താവ് സജീവമാക്കിയാൽ മാത്രമേ അത് പ്രവർത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നിങ്ങൾക്ക് വേണമെങ്കിൽ, സജീവമാക്കാം; താൽപ്പര്യമില്ലെങ്കിൽ സജീവമാക്കരുത്… [&Read More
‘ഇന്ത്യയിലെ സുതാര്യമായ തെരഞ്ഞെടുപ്പിനുള്ള ലോകത്തിന്റെ അംഗീകാരം, അഭിമാനനിമിഷം’ ‘ഇന്റര്‍നാഷണല്‍ ഐഡിയ’യുടെ അധ്യക്ഷപദത്തില്‍ ഗ്യാനേഷ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതക്ക് ലോകം നല്കിയ അംഗീകാരമാണ് ‘ഇന്റര്‍നാഷനല്‍ ഐഡിയ’ അധ്യക്ഷസ്ഥാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 37 ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഇന്റര്‍നാഷനല്‍ ഐഡിയ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Read More
റാഞ്ചി: ഫെമ ലംഘനക്കേസില്‍ റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നരേഷ് കുമാര്‍ കെജ്രിവാളിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി ഇന്നലെ വന്‍ റെയ്ഡ് നടത്തി. റാഞ്ചി, മുംബൈ, സൂറത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആദായനികുതി അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതര വിവരങ്ങളെയാണ് ഇഡി പിന്തുടര്ന്നത്. യുഎഇ, നൈജീരിയ, യുഎസ് എന്നിവിടങ്ങളിലെ വെളിപ്പെടുത്താത്ത ഷെല്‍ സ്ഥാപനങ്ങളെ, കെജ്രിവാള് നിയന്ത്രിച്ചുവരുന്നുവെന്നും, ഇവ മുഖാന്തരം 900 കോടിയിലധികം രൂപയുടെ, കണക്കില്‍ പെടാത്ത പണം അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, കമ്പനികളുടെ പേരില്‍ വ്യാജ ടെലിഗ്രാഫിക് ട്രാന്‍സ്ഫറുകള്‍ വഴി, [&Read More
ന്യൂഡല്‍ഹി: ബാബരിക്ക് പുറമെ മഥുരയും ഗ്യാൻവാപിയും ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ മുസ്ലിം സമൂഹം തയ്യാറാകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ കെ.കെ മുഹമ്മദ്. ഇതോടെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. (Read More
ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. 2025 ഡിസംബർ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒടിപി (വൺടൈം പാസ്വേഡ്) പരിശോധന നിർബന്ധമാക്കി. തത്കാൽ ടിക്കറ്റ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശം. പുതിയ സംവിധാനത്തിൽ, യാത്രക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി വിജയകരമായി വെരിഫൈ ചെയ്തതിന് ശേഷം മാത്രമേ തത്കാൽ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. വഞ്ചനാപരമായ ബൾക്ക് ബുക്കിംഗുകൾ തടയുന്നതിലൂടെ യഥാർത്ഥ [&Read More
മുംബൈ: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ വിമാനത്തില്‍ ഒരു ചാവേര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, 6ഇ1234 എന്ന കോള്സൈനിലുള്ള വിമാനം സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കി. പുലര്‍ച്ചെ 1:56ന് കുവൈറ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എ321 വിമാനം രാവിലെ 8:10ഓടെയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. [&Read More
ധന്‍ഖഡിന്റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണRead More
കാബൂൾ: ഒരു ഇന്ത്യൻ സഞ്ചാരിയിൽ നിന്ന് പണം സ്വീകരിക്കാൻ വിസമ്മതിച്ച അഫ്ഗാനിസ്ഥാനിലെ ജ്യൂസ് വിൽപ്പനക്കാരന്റെ മനുഷ്യസ്നേഹപരമായ സമീപനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. “ഇന്ത്യ മെഹ്മാൻ ഹേ”(ഇന്ത്യ അതിഥിയാണ്) എന്ന വാക്കുകളോടെയാണ് അദ്ദേഹം ഇന്ത്യൻ സന്ദർശകരോട് രാജ്യത്തിന്റെ ഊഷ്മളമായ അതിഥി സത്കാരം പ്രകടിപ്പിച്ചത്. ട്രാവൽ വ്ലോഗറായ കൈലാഷ് മീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ക്ലിപ്പിലാണ് ഹൃദയസ്പർശിയായ ഈ നിമിഷം പകർത്തിയത്. അഫ്ഗാനിസ്ഥാനിലെ ഒരു തെരുവ് വണ്ടിയിൽ നിന്ന് മാതളനാരങ്ങ ജ്യൂസ് കുടിച്ച ശേഷം മീന വിൽപ്പനക്കാരന് പണം നൽകാനൊരുങ്ങുന്നതാണ് [&Read More
എസ്ഐആറിൽ ലോക്സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാര്‍
ന്യൂഡല്‍ഹി: എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ പ്രവര്‍ത്തനം നിലച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ അടിയന്തര ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. എസ്ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ച ശേഷം ലോക്സഭയും രാജ്യസഭയും പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്ന് ആരംഭിച്ച ശീതകാല സമ്മേളനം 19 വരെ തുടരും. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍, [&Read More