‘പോകേണ്ടവര്‍ക്കെല്ലാം പോകാം, ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തില്ല’ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍
ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിട്ടുപോകണമെന്നുള്ളവർക്കെല്ലാം പോകാമെന്നും തൃണമൂൽ കോൺഗ്രസ് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനർജി. മറ്റുപാർട്ടികളിലേക്ക് ചേക്കേറമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും ആരെയും താൻ പിടിച്ചു നിർത്തില്ലെന്നും പാർട്ടിയെ താൻ കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു. ‘വിട്ടുപോകണമെന്ന് തോന്നുവർക്കെല്ലാം പോകാം. പാർട്ടിയെ പുനസംഘടിപ്പിക്കും. പാർട്ടിയിൽ തുടരുന്നവർ അക്രമത്തിൽ നശിച്ച പാർട്ടി ഓഫിസുകൾ പുനർനിർമിക്കണം, പെയിൻ്റടിക്കണം, തുറന്ന് പ്രവർത്തിപ്പിക്കണം. ഞാൻ വരണമെങ്കിൽ ഞാനും വന്ന് പെയിൻ്റ് ചെയ്യാം. തൃണമൂൽ കോൺഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്’ [&Read More