ജയ്പൂർ: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ബിജെപി നേതാവ് ദിനേശ് ബിവാലിനെയും സഹോദരൻ മംഗിലാൽ ബിവാലിനെയും സിബിഐ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ നൽകിയാണ് ഇവർ ചോദ്യപേപ്പർ വാങ്ങിയതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ജയ്പൂരിലെ ജംവാരാംഗഢ് മണ്ഡലത്തിലെ ബിജെപി നേതാവാണ് ദിനേശ് ബിവാൽ എന്ന് ‘എബിപി ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടറിൽനിന്നാണ് പ്രതികൾ ചോദ്യപേപ്പർ കൈക്കലാക്കിയതെന്ന് സിബിഐ അറിയിച്ചു. [&Read More
മണിപ്പൂർ :മണിപ്പൂരിലെ കാങ്ങ്പോക്പി ജില്ലയിലുണ്ടായ ഒളി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു. ബുധനാഴ്ച അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) നേതാക്കളായ വി സിത്ലൗ, വി കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മുൻ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ജനറൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വി സിത്ലൗ. ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്പോക്പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. [&Read More
വോട്ടര് പട്ടികയില് പേരില്ലെങ്കില് ആനുകൂല്യങ്ങളുമില്ല; ബംഗാളിലും ബീഹാറിലും നടപടികൾ ശക്തമാക്കി ബിജെപി സർക്കാർ
ന്യൂഡൽഹി: ബംഗാളിലെ എസ്.ഐ.ആർ (Read More
ഇന്ധന സംരക്ഷണത്തിൽ മാതൃകയായി പ്രധാനമന്ത്രി: സ്വന്തം വാഹനവ്യൂഹം വെട്ടിക്കുറച്ചു; ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന
ന്യൂഡൽഹി: ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്വന്തം വാഹനവ്യൂഹത്തിന്റെ വലുപ്പം വെട്ടിക്കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകയാകുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ മിതമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. എസ്പിജി സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചാണ് മാറ്റം വരുത്തിയത്. ഹൈദരാബാദ്, വഡോദര, ഗുവാഹത്തി സന്ദർശന വേളകളിൽ പ്രധാനമന്ത്രി പുതിയ രീതി പിന്തുടർന്നു. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വീട്ടിലിരുന്ന് [&Read More
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. പെൺകുട്ടിയുടെ [&Read More
‘കല്ല്യാണ വീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചു’; ഉത്തരാഖണ്ഡിൽ ദലിത് സഹോദരങ്ങൾക്ക് ക്രൂരമർദനം
ഹൽദ്വാനി: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ ജാതിവിവേചനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദലിത് സഹോദരങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം. കല്യാണവീട്ടിലെ കൂജയിൽ നിന്ന് വെള്ളം കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വധശ്രമത്തിലും ക്രൂരമായ മർദനത്തിലും കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമേഷ് തംത, സഹോദരൻ ശുഭം എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശുഭത്തിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നും ഉമേഷിന്റെ തലക്ക് മാരകമായ മുറിവുകളേറ്റതായും കുടുംബം അറിയിച്ചു. ഞായറാഴ്ച രാത്രി ദേവൽ മല്ല ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഉമേഷും [&Read More
ന്യൂഡൽഹി: വിമാന ഇന്ധന വില വർധിച്ചതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 3 മാസത്തേക്കാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോ, സിംഗപ്പൂർ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചു. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്.പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ ഇന്ധന വില വർധനയും വിമാന റൂട്ടിന്റെ വികസനവും ക്രൂ ചെലവും കാരണം വൻ സമ്മർദ്ദമാണ് എയർലൈൻ നേരിടുന്നത്. ഒരു എയർലൈനിൻ്റെ പ്രവർത്തനച്ചെലവിൻ്റെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. [&Read More
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു.സഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡിഎംകെയുടെ തീരുമാനം. അതേസമയം എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ [&Read More
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ അവർ ഉള്ളത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ച്, കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഇന്ന് നടക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി – മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച മാറ്റിവെച്ചു. കഴിഞ്ഞ കുറച്ചു കാലമായി ശ്വസനതടസ്സവും ആസ്തമയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സോണിയ ഗാന്ധിയെ അലട്ടുന്നുണ്ട്. 2025Read More