തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതല്‍ 22Read More
ഭക്ഷണത്തിനും മരുന്നിനും മാത്രമല്ല നമ്മൾ നിത്യവും ഉപയോഗിക്കുന്ന ടൂത്ത് ബ്രഷിനും കൃത്യമായ ഒരു കാലാവധിയുണ്ടെന്നാണ് ദന്തഡോക്ടർമാർ വ്യക്തമാക്കുന്നത്. പലപ്പോഴും ബ്രഷിന്റെ നാരുകൾ നശിക്കുന്നത് വരെ അത് ഉപയോഗിക്കുന്ന ശീലമാണ് പലർക്കുമുള്ളത്. എന്നാൽ ടൂത്ത് ബ്രഷ് കൃത്യസമയത്ത് മാറ്റാത്തത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി മൂന്ന് മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ നിർദ്ദേശിക്കുന്നത്. ഇതിന് പുറമെ ബ്രഷിന്റെ നാരുകൾ വിടരുകയോ ഉറപ്പ് നഷ്ടപ്പെടുകയോ ചെയ്യുന്നതായി കണ്ടാൽ മൂന്ന് [&Read More
‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി ഞെട്ടിച്ച ചിത്രം, ഇപ്പോൾ 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പുതുമുഖങ്ങളെ മാത്രം പ്രധാന വേഷങ്ങളിൽ അണിനിരത്തി ഒരുക്കിയ ഒരു ചിത്രം 200 [&Read More
കൊച്ചി: മുണ്ടക്കൈRead More
ഭർത്താവുമായി വഴക്കിട്ടു: ബാൽക്കണിയിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ് യുവതി; തുകകേട്ട് ഞെട്ടി സോഷ്യല്‍
ഭർത്താവുമായി വഴക്കിട്ടാൽ സാധാരണക്കാർ പാത്രം എറിയുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവെങ്കിൽ ചൈനയിലെ ഈ വീട്ടമ്മയുടെ രീതി അല്പം റോയലാണ്. ഭർത്താവുമായുള്ള വാശിയേറിയ തർക്കത്തിനൊടുവിൽ ദേഷ്യം സഹിക്കാനാവാതെ വീട്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയാണ് (1.3 ദശലക്ഷം യുവാൻ) ഇവർ ബാൽക്കണിയിലൂടെ താഴേക്ക് എറിഞ്ഞത്. ചൈനയിലെ ഗുവാങ്ഡോങ്ങിൽ ഷാന്റോയിൽ ആണ് സംഭവം. ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കണ്ട് അമ്പരന്ന നാട്ടുകാർ പിന്നെ ഒന്നും നോക്കിയില്ല, ജോലി പണിയെല്ലാം മാറ്റിവെച്ച് പണം പെറുക്കാനുള്ള നെട്ടോട്ടത്തിലായി. വായുവിൽ പറന്നുനടന്ന നോട്ടുകൾ കൈക്കലാക്കാൻ പരിസരവാസികൾ മത്സരിച്ചതോടെ [&Read More
ബോളിവുഡ് സുപ്പർതാരം ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുക്കോൺ വീണ്ടും ഗർഭിണിയായിരിക്കുന്നു എന്ന വിവരം പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ദീപികയും രണ്‍വീര്‍ സിംഗും പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നൽകിയിട്ടില്ല, പകരം രണ്ട് ഇമോജികളാണ് നൽകിയിരിക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. സന്തോഷവും ആരോഗ്യവും ആശംസിച്ചും കുഞ്ഞുങ്ങൾക്ക് നന്മ നേർന്നുമുള്ള കമന്റുകൾ നിറയുന്നുണ്ട്. 2024 സെപ്റ്റംബറിലാണ് [&Read More
തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ടു വയസ്സുകാരൻ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ
തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊ–ജോൺസി ദമ്പതികളുടെ മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്ത സഹോദരൻ അൻജോ (10) ഗുരുതരാവസ്ഥയിൽ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് ദുരന്തമുണ്ടായത്. അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ആൽജോയും അൻജോയും. പുലർച്ചെ രണ്ട് മണിയോടെ വയറുവേദന അനുഭവപ്പെട്ട് കുട്ടികൾ ഉണർന്നിരുന്നു. തലേദിവസം പുറത്തുപോയി വന്നശേഷം ജ്യൂസ് കുടിച്ചിരുന്നതിനാൽ, ഇത് ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പുലർച്ചെ 5.30Read More
മലയാള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്രേമലു 2’ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിർമാതാവും നടനുമായ ദിലീഷ് പോത്തൻ. സിനിമ പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് ദിലീഷ് പോത്തൻ നൽകിയിരിക്കുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നും അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി [&Read More
തൊടുപുഴ: വാൽപാറയിലുണ്ടായ ദാരുണമായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ, ഹൈറേഞ്ച് പാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് കർശന സുരക്ഷാ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലമായതോടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അപകടസാധ്യത മുന്നിൽ കണ്ടാണ് മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. നിരന്ന പ്രദേശങ്ങളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലി മലമ്പാതകളിലും പിന്തുടരുന്നതാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ഹൈറേഞ്ച് യാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു: കയറ്റത്തിലും ഇറക്കത്തിലും ശരിയായ ഗിയറുകൾ [&Read More
വയനാട്: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടിന്റെ വിള്ളലുകൾ പെൻസിൽ കൊണ്ട് വരച്ചതാണെന്ന പ്രചരണങ്ങൾ തള്ളി ഉടമസ്ഥൻ നൗഫൽ രംഗത്ത്. വീടിന്റെ മേൽക്കൂരയിലുള്ളത് ഗൗരവകരമായ വിള്ളലുകൾ തന്നെയാണെന്നും സിമന്റ് അടർന്നു വീഴുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകൾ തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണവും ഭീഷണിയും നടക്കുന്നതായി നൗഫൽ പരാതിപ്പെട്ടു. വിള്ളലുകൾ പെൻസിൽ വരയാണെന്ന പ്രചരണം ശക്തമായ സാഹചര്യത്തിൽ മന്ത്രി കെ രാജൻ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. വിള്ളലല്ലെന്നും വെള്ളം കിനിഞ്ഞിറങ്ങിയ പാടുകൾ [&Read More