പാലക്കാട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്കയാകുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 12 വരെയുള്ള കണക്കുകൾ പ്രകാരം 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആകെ 83 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ മാത്രം 11 പേർക്ക് രോഗബാധയുണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവാണ് ഈ മാസം രോഗം ബാധിച്ച് മരിച്ചത്. ഇദ്ദേഹം നേരത്തെ കാൻസർ ചികിത്സയിലായിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ, [&Read More
പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര
തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായും [&Read More
തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ [&Read More
ഹോർമുസില് അമേരിക്കയുടെ ഉറക്കംകെടുത്തി ഇറാന്റെ ‘കൊതുകുപട’; യുഎസ് പടക്കപ്പലുകൾക്കും പിടികൊടുക്കാതെ അതിവേഗ ബോട്ടുകൾ
തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപടRead More
മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കേസിലെ മുഖ്യസൂത്രധാരയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്ന് ടിസിഎസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നിദ ഖാൻ ഒരു ജൂനിയർ തസ്തികയായ പ്രോസസ് അസോസിയേറ്റ് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അവർക്ക് റിക്രൂട്ട്മെന്റ് നടപടികളിലോ കമ്പനിയുടെ മറ്റ് നേതൃപരമായ കാര്യങ്ങളിലോ യാതൊരു പങ്കുമില്ലെന്ന് ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ [&Read More
ചുറ്റിക കൊണ്ട് സുഹൃത്തിൻ്റെ തലയ്ക്കടിച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
കണ്ണൂർ: സുഹൃത്തിനെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി പി.കെ.പി ഷെഫീഖ് (44) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാൻ തിരിഞ്ഞ പ്രശാന്തിനെ കൈയ്യിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് ഷെഫീഖിനെ ട്രെയിനിടിച്ചത്. ആക്രമണത്തിലേക്ക് [&Read More
തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More
ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണ നിയമവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. നിലവിലെ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ സെൻസസ് വിവരങ്ങളില്ലാതെ മണ്ഡല പുനർനിർണ്ണയ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണകക്ഷിയായ ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായാൽ മാത്രമേ സംവരണം നടപ്പിലാക്കാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ നിലപാട്, ഈ നിയമം അനിശ്ചിതമായി [&Read More
സിനിമയിലെ താരരാജാക്കന്മാരുടെ മക്കൾ വെള്ളിത്തിരയിലേക്ക് ചുവടുവെക്കാൻ കാത്തുനിൽക്കുമ്പോൾ, ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ തിരഞ്ഞെടുത്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു പാതയാണ്. ആഡംബര ജീവിതം ഉപേക്ഷിച്ച്, ഫാഷൻ ലോകത്തോടുള്ള തന്റെ അഭിനിവേശം പിന്തുടരാൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ ഇരുപതുകാരൻ. സിനിമയോട് താൽപ്പര്യമില്ല, ലക്ഷ്യം ഫാഷൻതന്റെ മകന് അഭിനയത്തോടോ സിനിമയോടോ യാതൊരു താൽപ്പര്യവുമില്ലെന്ന് അക്ഷയ് കുമാർ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം സ്വന്തമായി ഒരു [&Read More
ഒരു വേറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്? അത്തരം വെറൈറ്റികളോട് പ്രത്യേക താത്പര്യമുള്ള ഒരു പേജാണ് ‘ഡീലക്സ് ഭയാജി’. വ്യത്യസ്തമായ ഐഡിയകൾ ഉപയോഗിച്ച് ഒരോ കാര്യങ്ങൾ ചെയ്ത് അത് പൊതുസമൂഹത്തിൽ ചെലവഴിച്ച് പണം കണ്ടെത്താൻ ഭയാജീയ്ക്ക് പ്രത്യക കഴിവാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം.ഒരു ലക്ഷം രൂപയ്ക്ക് റോൾസ് റോയ്സ് കാർ വാടകയ്ക്കെടുത്താണ് ഡീലക്സ് ഭയാജി വഴിയരികിൽ ചായ വിൽക്കാൻ ഇറങ്ങിയത്. വ്യത്യസ്തമായ ഈ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 20 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു ലക്ഷം രൂപ നൽകി [&Read More