ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിന് പിന്നാലെ ഭാവി പ്രക്ഷോഭ പരിപാടികള്‍ വ്യക്തമാക്കി കോക്രോച്ച് ജന പാര്‍ട്ടി (സിജെപി). കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി (ഇ20 പെട്രോള്‍), രാജ്യത്തെ തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. രാഷ്ട്രീയത്തിലും [&Read More
പ്രഭാതഭക്ഷണം ഒഴിവാക്കുകയോ അല്ലെങ്കിൽ കഴിച്ച ഉടൻ തന്നെ വീണ്ടും വിശക്കുന്ന തരം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇതിനൊരു മികച്ച ബദലാണ് ദോശ. അരിയേക്കാൾ പോഷകസമൃദ്ധമായ ഉഴുന്നും ദോശമാവിന്റെ പുളിക്കലും (Read More
ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ [&Read More
21-കാരനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മാതാവിനയച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ട യുവതിയടക്കം 6 പേർക്കായി തിരച്ചിൽ
കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ള ആറംഗ സംഘത്തിനായി ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21Read More
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച റെപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ രാജേഷിന് മരണാനന്തര സംസ്ഥാന ബഹുമതി നൽകുമെന്നും അദ്ദേഹത്തിന്റെ വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ട് വരുന്നതിനിടയിലാണ് രാജേഷ് ദാരുണമായി അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കർണാടക വനത്തിനും കാര്യങ്കോട് [&Read More
വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ
ചെന്നൈ: വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും അടക്കം വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളോടെ വിജയ് സർക്കാരിൻ്റെ ആദ്യ ബജറ്റ് തമിഴ്നാട് നിയമസഭയിൽ ധനമന്ത്രി എൻ. മരിയ വിൽസൺ അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ മുന്നോട്ടുവെച്ച പ്രമുഖ വാഗ്ദാനമായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിക്കായി ബജറ്റിൽ 812 കോടി രൂപ നീക്കിവെച്ചു. ഈ പദ്ധതി പ്രകാരം വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും ഒരു [&Read More
തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന തൻ്റെ വിവാദ പ്രസ്താവനയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും കൂട്ടിച്ചേർത്തു. പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസുടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദപരമായ പരാമർശം. സ്ത്രീകൾ നിരക്കിളവുള്ള ബസുകളിൽ തള്ളിക്കയറുകയും എന്നാൽ കുട്ടികളെ വലിയ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നു [&Read More
കൊൽക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി(Read More
‘നൂറുശതമാനം പരിശുദ്ധമല്ല!’; ഡാബർ ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ച് കേന്ദ്രം | Dabur Products
ന്യൂഡൽഹി: രാജ്യത്തെ മുൻനിര നിത്യോപയോഗ ഉൽപന്ന ഭീമന്മാരായ ‘ഡാബർ ഇന്ത്യ ലിമിറ്റഡി’നെതിരെ കടുത്ത നടപടിയുമായി കേന്ദ്രം(Read More
പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ക്യാംപുകളിൽ ഒരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവെയാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയ അവസ്ഥയാണുള്ളതെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്രമഴയെ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ [&Read More