വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇതുവരെ ഏകദേശം 2.08 ലക്ഷം കോടി രൂപ (25 ബില്യൺ ഡോളർ) ചിലവഴിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് യുദ്ധവുമായി ബന്ധപ്പെട്ട ആദ്യ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചത്. നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമായ വൻ തുകയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രതിരോധത്തിനായി വിനിയോഗിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വെളിപ്പെടുത്തൽ ട്രംപ് ഭരണകൂടത്തിന് [&Read More
‘യുഎസ്-ഇറാൻ യുദ്ധം പാകിസ്താന്റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി’- ഷഹബാസ് ഷെരീഫ്
ഇസ്ലമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താന്റെ സാമ്പത്തിക പുരോഗതിക്ക് കനത്ത ആഘാതമേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇസ്ലമാബാദിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുപക്ഷങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറയ്ക്കാനും പാകിസ്താൻ തുടർന്നും നയതന്ത്ര ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്Read More
ബ്രസൽസ്: ഇസ്രയേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യൻ യൂനിയൻ. കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ഇസ്രയേലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇ.യു ഇടപെടൽ. റഷ്യ പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്നു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളുമായി എത്തിയ കപ്പലിന് തുറമുഖങ്ങളിൽ പ്രവേശനം നൽകിയ ഇസ്രയേൽ നടപടിക്കു പ്രതികാരമായി ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായി ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് മോഷ്ടിച്ച ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയന്റെ നീക്കം. [&Read More
‘പെന്റഗൺ പുറത്തുവിടുന്നത് യുദ്ധത്തിന്റെ യഥാർഥ ചിത്രമല്ല; ട്രംപിനെ പറ്റിക്കുന്നു’-ചോദ്യങ്ങളുമായി യുഎസ് വൈസ് പ്രസിഡന്റ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രതിരോധ വകുപ്പ് നൽകുന്ന അമിത ശുഭപ്രതീക്ഷയുള്ള റിപ്പോർട്ടുകളെ ചോദ്യം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധഭൂമിയിലെ തിരിച്ചടികൾ മറച്ചുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് വാൻസ് ആരോപിക്കുന്നു. പെന്റഗൺ വാദിക്കുന്നതിൽനിന്നു വിരുദ്ധമായി ഇറാന്റെ സൈനികശേഷി ഇപ്പോഴും ശക്തമായി തുടരുന്നു. അമേരിക്കയുടെ മിസൈൽ ശേഖരത്തിലുണ്ടായ വൻ ഇടിവ് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി അറ്റ്ലാന്റിക്’ ആണ് ഇറാൻ [&Read More
‘ജൂതന്മാർ ഇനിയും ആധിപത്യം തുടർന്നാൽ സിനഗോഗിൽ ചെന്ന് മുഴുവൻ ജൂതന്മാരെയും വെടിവച്ചു കൊല്ലും’-ഭീഷണി
വാഷിങ്ടൺ: അമേരിക്കയിലെ ജൂതസമൂഹത്തിനുനേരെ കൊലവിളിയുമായി യുഎസ് സൈനികൻ. ലൂസിയാനയിലെ ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ സേവനമനുഷ്ഠിക്കുന്ന 22 കാരനായ ജേക്കബ് മാർകൂലിയർ എന്ന സൈനികനാണ് ജൂത ദേവാലയം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയത്. മെസേജിങ് പ്ലാറ്റ്ഫോമായ ഡിസ്കോർഡിലൂടെയാണ് ഇയാൾ കൊലവിളി നടത്തിയത്. സംഭവത്തിനു പിന്നാലെ സൈനികൻ അറസ്റ്റിലായിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ എഫ്ബിഐയുടെ നാഷണൽ ത്രെറ്റ് ഓപറേഷൻസ് സെന്ററിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സിനഗോഗുകൾക്ക് നേരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിടുന്നതായി സൈബർ ലോകത്തുനിന്ന് [&Read More
‘ഇനി മര്യാദക്കാരനായിരിക്കില്ല, എത്രയും വേഗം കരാറിൽ ഒപ്പിടുന്നതാണ് നല്ലത്’; ഇറാനോട് കടുപ്പിച്ച് ട്രംപ്
വാഷിങ്ടൺ: ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, എത്രയും വേഗം ആണവ കരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശം വെച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. മിസൈൽ [&Read More
ജെറുസലേം: ഗസ്സയിലെ അൽ റിമാലിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡറും ഒൻപത് വയസ്സുകാരനായ മകനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിനുനേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒൻപതുകാരനും ജീവൻ [&Read More
ഇസ്ലമാബാദ്: ഇറാൻRead More
കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധനക്ഷാമത്തിലും ഉലയുന്ന പാകിസ്താനിൽ നിന്ന് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്നു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമവും അമിതവിലയും കാരണം കറാച്ചിയിലെ ജനങ്ങൾ പ്ലാസ്റ്റിക് ബലൂണുകളിൽ ഗ്യാസ് ശേഖരിക്കുന്നതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഒറംഗി ടൗൺ, മോമിനാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജീവൻ പണയപ്പെടുത്തിയുള്ള ഈ സാഹസം വ്യാപകമാകുന്നത്. ഗ്യാസ് വിതരണത്തിലെ അനിശ്ചിതത്വം കാരണം മറ്റ് മാർഗങ്ങളില്ലാതെയാണ് തങ്ങൾ ഈ രീതി സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വിപണിയിൽ നിന്നും 1,000 മുതൽ 1,500 രൂപ [&Read More
അമേരിക്കൻ പാസ്പോർട്ടിൽ ഇനി ട്രംപിൻ്റെ മുഖം; പുതിയ പരിഷ്കാരവുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
വാഷിങ്ടൺ: ദീർഘകാലമായുള്ള അമേരിക്കൻ കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് യുഎസ് പാസ്പോർട്ടുകളിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം. രാജ്യത്തിന്റെ 250Read More