09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Congress

Main story

വിജയ്ക്ക് മുന്നിൽ കോൺഗ്രസ് വച്ചത് ഒറ്റ ഡിമാൻഡ്: ‘വർഗീയ ശക്തികളുമായി ഒരു ഒത്തുതീർപ്പും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. എന്നാൽ, ഭരണത്തിൽ പങ്കാളികളാകുന്നതിന് വ്യക്തമായ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗമായോ പുറത്തുനിന്നോ പിന്തുണ നൽകണമെങ്കിൽ വർഗീയ ശക്തികളെ സഖ്യത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന കർശന നിർദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വിജയ്യെ അറിയിച്ചിരിക്കുന്നത്. മതേതരത്വത്തിന് ഭീഷണിയായ ഒരു പാർട്ടിയുമായും ടിവികെ രാഷ്ട്രീയ ധാരണയുണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ. തമിഴ്നാട്ടിലെ മതേതര വോട്ടുകൾ ഭിന്നിച്ചു [&Read More

India

മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും; ടിവികെ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. പട്ടിനമ്പാക്കത്ത് ഇത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, രാത്രി നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണത്തിൽ ധാരണയിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവുള്ളതിനാൽ ഇടതുപക്ഷ പാർട്ടികൾ, വിസികെ, സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ പ്രാദേശിക കക്ഷികളുമായി വിജയ് ആശയവിനിമയം നടത്തുന്നുണ്ട്. തമിഴ്‌നാടിന്റെ താൽപ്പര്യം മുൻനിർത്തി ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് ശശികാന്ത് സെന്തിൽ [&Read More

Main story

തമിഴ്‌നാട്ടിൽ കോൺഗ്രസിനെ കൂട്ടി സഖ്യസർക്കാരിലേക്ക്, രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യസർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാനാണ് വിജയ്യുടെ നീക്കം. സഖ്യത്തിന്റെ ഭാഗമാകുന്ന കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് ക്യാബിനറ്റ് പദവികൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആഘോഷങ്ങൾ മാറ്റിവെച്ച് സഖ്യചർച്ചകളിലേക്ക് പാർട്ടി കടന്നു. 107 മുതൽ 110 [&Read More

Kerala

സിപിഎമ്മിന്റെ ‘പ്രതിരോധം’ പാഴ്‍‌വാക്ക്, ബിജെപി നേട്ടമുണ്ടാക്കിയത് ഇടതിന്റെ ചെലവിൽ; പ്രതിരോധിച്ചത് യുഡിഎഫ്

ചരിത്രത്തിലാദ്യമായി കേരളത്തിൽ മൂന്ന് അസംബ്ലി സീറ്റുകൾ ബിജെപി നേടിയപ്പോൾ പൊളിഞ്ഞുവീഴുന്നത് സംഘ് പരിവാറിനെ പ്രതിരോധിക്കുന്നത് തങ്ങളാണെന്ന ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള അവകാശവാദം.Read More

India

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകം(ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി പാർട്ടി അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണയാണ് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് [&Read More

Main story

വിജയ്‌യെ വിളിച്ച് രാഹുൽ; സർക്കാർ രൂപീകരിക്കാൻ കൈ കൊടുക്കുമോ കോൺഗ്രസ്?

ന്യൂഡൽഹി/ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ(ടിവികെ) തകർപ്പൻ അരങ്ങേറ്റം കുറിച്ച നടൻ വിജയ്യെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി തന്റെ ആശംസകൾ അറിയിച്ചത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങൾക്ക് ഈ വിജയം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ്യെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായും രാഹുൽ ഗാന്ധി സംസാരിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെRead More

Kerala

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണോ പാണക്കാടാണോ തീരുമാനിക്കുന്നതെന്ന തർക്കമാണ് ഇപ്പോഴുള്ളത്’വെള്ളാപ്പള്ളി

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ച് വെള്ളാപ്പള്ളി.Read More

Kerala

അടുത്ത മുഖ്യമന്ത്രിയാര്? പരസ്യ പ്രസ്താവന വിലക്കി കെപിസിസി

തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശം. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്നും അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. നിര്‍ദേശം ലംഘിച്ച് പ്രസ്താവനകള്‍ നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസിയും കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. [&Read More

Main story

’33 ശതമാനം വനിതാ സംവരണം നടപ്പാക്കണം’; 8 വർഷം മുമ്പ് മോദിക്ക് അയച്ച

ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ പങ്കുവെക്കുകയായിരുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും [&Read More