രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എം.പി അവകാശലംഘന നോട്ടീസിനൊപ്പം വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിRead More
Tags :Congress
‘ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും’; എം.കെ സ്റ്റാലിന്‍റെ
ചെന്നൈ: തമിഴ്നാടിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിലെ കൊളച്ചലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിനെ ഡൽഹിയിലിരുന്ന് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ തമിഴ് ജനത ആർക്കും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണുള്ളത്. എന്നാൽ ബിജെപി ഇത് അംഗീകരിക്കുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെ ഇപ്പോൾ ബിജെപിയുടെ വെറുമൊരു ഉപകരണമായി മാറിയിരിക്കുകയാണ്. അഴിമതി കാരണമാണ് എഐഎഡിഎംകെ നേതൃത്വം [&Read More
പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര
തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായും [&Read More
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളെയും തനിക്കെതിരെയുള്ള മാധ്യമ വിമർശനങ്ങളെയും തള്ളി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. താൻ ‘വട്ടപ്പൂജ്യമാണെന്ന’ തരത്തിലുള്ള ചർച്ചകൾ കഴിഞ്ഞ 10 വർഷമായി കേൾക്കുന്നതാണെന്നും, അത്തരം വിമർശകർക്ക് മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുജനമധ്യത്തിൽ വലിച്ചിടേണ്ട കാര്യമില്ല. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും പരസ്യവിവാദങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ഓർമിപ്പിച്ചു. [&Read More
‘എന്റെ വീഡിയോ എടുത്താൽ കരണക്കുറ്റി അടിച്ചുപൊട്ടിക്കും’; കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ പാലക്കാട് മണ്ഡലത്തിൽ പണമിടപാട് വിവാദം പുകയുന്നു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭാ സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തി. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും സംഘവും. ഇതിനിടെ ബിജെപി പ്രവർത്തകർ പണം നൽകുന്നുണ്ടെന്ന വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി ദൃശ്യങ്ങൾ [&Read More
പാലക്കാട്ട് വോട്ടർമാർക്ക് പണം നൽകി ബിജെപി; ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച പാലക്കാട് മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി യുഡിഎഫ്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണു പ്രവർത്തകർ പണം നൽകിയെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ ശോഭ തന്നെ പരസ്യമായി രംഗത്തെത്തി ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ പ്രവർത്തകർക്കൊപ്പം വോട്ടർമാരെ സന്ദർശിക്കാനെത്തിയതായിരുന്നു ശോഭാ സുരേന്ദ്രൻ. ഇതിനിടയിലാണ് പ്രദേശത്ത് വോട്ടർമാർക്ക് പണം [&Read More
‘കുടുംബത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു’; തൃശ്ശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്
തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ മുൻ മേയർ എം.കെ വർഗീസ് ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങിയെത്തി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താൻ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നും ഇതൊരു ഖർ വാപ്പസി ആണെന്നും വർഗീസ് പ്രതികരിച്ചു. അഞ്ച് വർഷം മുമ്പ് കൗൺസിലർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്ന് [&Read More
‘രാജ്യസഭയിലേക്ക് ഉമർ ഖാലിദിനെ പരിഗണിക്കണം’; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാനിലെ മുസ്‌ലിം സംഘടനകൾ
ജയ്‌പൂർ: രാജസ്ഥാനിൽ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. രാജസ്ഥാൻ മുസ്‌ലിം അലയൻസ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളാണ് ഈ ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉമർ ഖാലിദിനെ സ്ഥാനാർത്ഥിയാക്കുന്നത് പൗരാവകാശങ്ങളോടുള്ള പാർട്ടിയുടെ പ്രതിബദ്ധത വ്യക്തമാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന് നിലവിൽ പാർലമെന്റിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാജസ്ഥാൻ മുസ്‌ലീം അലയൻസ് പ്രസിഡന്റ് [&Read More
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി കടുപ്പിച്ച് കേരള പോലീസ്. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും 200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കം [&Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിവിവരങ്ങൾ മറച്ചുവെച്ച എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിൻ്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ, രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലൊന്നായ കോറമംഗല തേർഡ് ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ വിവരങ്ങളാണ് ഒളിപ്പിച്ചു വെച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതുമായി [&Read More