മസ്കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ആക്രമണത്തെത്തുടർന്ന് എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. എൻജിൻ റൂമിൽ വിള്ളലുണ്ടായി കപ്പലിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ബോട്ടുകളും സ്ഫോടനത്തിൽ തകർന്നതോടെ രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണ് നാവികർ. ഇവർ നിലവിൽ [&Read More
Tags :Iran US War 2026
തെഹ്റാൻ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ യാത്രാ നിർദേശവുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാ ഉപദേശം പുതുക്കിയിരിക്കുന്നത്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുൻപ് നൽകിയ മുന്നറിയിപ്പുകൾ എംബസി [&Read More
ദോഹ: പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ കമാൻഡ് ആസ്ഥാനം ഇറാൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഖത്തറിലെ ‘കംബൈൻഡ് എയർ ഓപറേഷൻസ് സെന്റർRead More
ഖാംനഇ കൊല്ലപ്പെടുമ്പോൾ ഞാൻ തൊട്ടരികെ ഉണ്ടായിരുന്നു; ഭീഷണി ഉണ്ടായിട്ടും അദ്ദേഹം ബങ്കറിലേക്ക് മാറിയില്ല-അബ്ബാസ്
തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ശത്രുക്കളുടെ ആക്രമണ ഭീഷണി മുന്നിലുണ്ടായിട്ടും സുരക്ഷിതമായ ഭൂഗർഭ ബങ്കറിലേക്ക് മാറാൻ ഖാംനഇ തയ്യാറായില്ലെന്ന് അരാഗ്ചി വെളിപ്പെടുത്തി. മിസൈൽ വന്ന് പതിക്കുമ്പോൾ താൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ജനീവ ചർച്ച കഴിഞ്ഞു തിരിച്ചെത്തി വിശദാംശങ്ങൾ പരമോന്നത നേതാവിനെ അറിയിക്കാൻ എത്തിയതായിരുന്നു താനെന്നും ഇറാൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. ലബനീസ് മാധ്യമമായ ‘അൽ മയാദീന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഖാംനഇയുടെ [&Read More
തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഇസ്രയേലിന് വൻ തിരിച്ചടി നേരിട്ടെന്ന് വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിലും സൈനിക താവളത്തിലും സാറ്റലൈറ്റ് സ്‌റ്റേഷനിലും നേരിട്ട് പതിച്ചതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്കുള്ളിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഇസ്രയേലിന്റെ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് താവളത്തിലാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടം [&Read More
‘മുജ്തബ ഖാംനഇ ജീവിച്ചിരിപ്പുണ്ട്; എല്ലാ ചർച്ചകളിലും സജീവമായി ഇടപെടുന്നു’; ഒടുവിൽ സമ്മതിച്ച് യുഎസ്
വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ തന്ത്രപ്രധാനമായ ഘട്ടത്തിലേക്ക് നീങ്ങവെ, പുതിയ വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പൂർണ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി നടക്കുന്ന എല്ലാ നയതന്ത്ര ചർച്ചകളിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ തുറന്നുസമ്മതിച്ചു. പശ്ചിമേഷ്യൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ അധികാര സമവാക്യങ്ങളിൽ അന്തിമവാക്കായി മുജ്തബ ഖാംനഇ മാറുന്നു എന്നതിന്റെ സൂചനകൾ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തന്നെ [&Read More
ഇറാനോട് യുദ്ധം ചെയ്യാൻ ഐഎസ് ഭീകരന്മാർ; ജയിലിൽ കഴിയുന്നവരെ തുറന്നുവിട്ട് രഹസ്യ ക്യാമ്പുകളിലേക്ക്
മോസ്‌കോ/തെഹ്റാൻ: ഇറാനെതിരെ പോരാടാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരെ രംഗത്തിറക്കാൻ പാശ്ചാത്യ ശക്തികൾ നീക്കം നടത്തുന്നതായി വമ്പൻ വെളിപ്പെടുത്തൽ. സിറിയയിലെ വിവിധ തടവറകളിൽ കഴിയുകയായിരുന്ന തീവ്രസംഘങ്ങളെ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ തുറന്നുവിട്ട്, ഇറാഖിലെ രഹസ്യ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ മേധാവി അലക്‌സാണ്ടർ ബോർട്‌നികോവ് വെളിപ്പെടുത്തി. റഷ്യയിലെ ഇർകുട്‌സ്‌ക് മേഖലയിൽ നടന്ന ഒമ്പത് മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷാ മേധാവിമാരുടെ കൗൺസിൽ യോഗത്തിലാണ്(സിഐഎസ്) ഈ വിവരങ്ങൾ റഷ്യൻ ഇന്റലിജൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. റഷ്യൻ മാധ്യമമായ ‘ആർ.ടി’ [&Read More
അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി
തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More
‘ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ട്രംപിന് മറ്റ് മാർഗമില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ മന്ത്രാലയം
തെഹ്‌റാൻ: ഇറാന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുകയല്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലെയ്Read More
വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ കൂടുതൽ കണക്കുകൾ പുറത്തുവരുന്നു. ഫെബ്രുവരി 28Read More