21/04/2026
[fontresizer_tawhidurrahmandear_widget]

‘കോൺഗ്രസിനെ വിമർശിച്ചത് 59 തവണ, പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ

 ‘കോൺഗ്രസിനെ വിമർശിച്ചത് 59 തവണ, പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എം.പി അവകാശലംഘന നോട്ടീസിനൊപ്പം വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പക്ഷപാതപരവും ലജ്ജാകരവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ പ്രസംഗത്തിൽ 59 തവണയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാളുടെ വാക്കുകൾ എല്ലായ്പ്പോഴും ദേശീയ ഐക്യം ലക്ഷ്യം വച്ചുള്ളതാകണമെന്നും, എന്നാൽ മോദിയുടെ പ്രസംഗം രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള വേദിയായി മാറിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. പാർലമെന്റിലെ വോട്ടിംഗ് നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ വിശദമായ പരാമർശങ്ങൾ പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത് പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പ്രധാനമന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. രാജ്യത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങളെയും പാർലമെന്ററി കീഴ്വഴക്കങ്ങളെയും പ്രധാനമന്ത്രി അവഗണിക്കുന്നുവെന്ന വിമർശനമാണ് കോൺഗ്രസ് ഇതിലൂടെ ഉയർത്തുന്നത്.

ഡിഎംകെ-കോൺഗ്രസ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ചരിത്രപരമായ ദൃഢതയുള്ളതാണെന്ന് അദ്ദേഹം മറുപടി നൽകി. പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യത്തെ ബാധിക്കുന്ന നിർണ്ണായക പ്രശ്നങ്ങളിൽ സഖ്യം ഒറ്റക്കെട്ടായി നിൽക്കും. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾ ഈ ഐക്യം നേരിട്ട് കണ്ടതാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Also read: