02/03/2026
[fontresizer_tawhidurrahmandear_widget]

‘പോലീസ് ഐഡി കാട്ടി ഹോട്ടലിൽ മുറിയെടുത്തു, കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ’; ഫിലിപ്പ് മമ്പാടിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

 ‘പോലീസ് ഐഡി കാട്ടി ഹോട്ടലിൽ മുറിയെടുത്തു, കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ’; ഫിലിപ്പ് മമ്പാടിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മുൻ എസ്.ഐ ഫിലിപ്പ് മമ്പാടിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. മുൻപ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാൾ തന്റെ പഴയ ഐഡി കാർഡ് ഉപയോഗിച്ചാണ് കാസർകോട്ടെ ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഹരിവിരുദ്ധ ക്ലാസുകൾക്കും മോട്ടിവേഷൻ പ്രസംഗങ്ങൾക്കുമായി സർവീസിൽ നിന്നും സ്വയം വിരമിച്ച ഇയാൾ, കുട്ടിയെ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൊണ്ടുപോയതെന്ന് പോലീസ് കോടതിയെ അറിയിച്ചു.

മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് 16-കാരിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയത്. സെപ്റ്റംബറിൽ നടന്ന സംഭവത്തിനുശേഷം പീഡനവിവരം പുറത്തറിഞ്ഞതോടെ അതിജീവിതയുടെ വീട്ടിലെത്തി ഇയാൾ ഒത്തുതീർപ്പിന് ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി ക്രൂരമായ പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും ചേവായൂർ പോലീസ് കേസെടുക്കുകയുമായിരുന്നു.

പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാനും ഇടയാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായ ഫിലിപ്പ് മമ്പാട് വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Also read: