02/03/2026
[fontresizer_tawhidurrahmandear_widget]

‘സതീശന്‍റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതിയാണുള്ളത്’- വെള്ളാപ്പള്ളി നടേശന്‍

 ‘സതീശന്‍റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതിയാണുള്ളത്’- വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി.പി.എമ്മിനെ അത്ര പെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖം കണ്ടുകൊണ്ട് ആരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ പ്രചാരണ ജാഥകളെ നയിക്കുന്നത് പിൻനിരയിലുള്ള ശക്തികളാണെന്നും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമാണ് അതിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കരുതെന്നും നിലവിലെ സ്ഥിതി തുടരണമെന്നുമാണ് തന്റെ നിലപാടെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല വിഷയത്തെ മാർക്കറ്റ് ചെയ്യുന്നതിൽ യു.ഡി.എഫ് മുന്നിലാണെന്നും അത് വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോർജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവുള്ള മിടുക്കിയായ സ്ത്രീയാണ് വീണയെന്നും എല്ലാ തെറ്റുകൾക്കും അവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെയും അദ്ദേഹം തള്ളി. താൻ വീണ്ടും മത്സരിക്കുമെന്നും വിജയിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞ വെള്ളാപ്പള്ളി, മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും വെളിപ്പെടുത്തി.

Also read: