04/09/2026
[fontresizer_tawhidurrahmandear_widget]

‘പാർട്ടി വിട്ടു പോകുന്നതുകൊണ്ട് ഒരു കോപ്പുമില്ല, സുധാകരൻ വെറും ‘ശു’- എം.എം മണി

 ‘പാർട്ടി വിട്ടു പോകുന്നതുകൊണ്ട്  ഒരു കോപ്പുമില്ല, സുധാകരൻ വെറും ‘ശു’- എം.എം മണി

ആലപ്പുഴ/ഇടുക്കി: സി.പി.എമ്മുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിലുള്ള പരിഹാസവുമായി എം.എം. മണി രംഗത്തെത്തി. സുധാകരൻ പാർട്ടി വിട്ടു പോകുന്നതുകൊണ്ട് സി.പി.എമ്മിന് ‘ഒരു കോപ്പും സംഭവിക്കാനില്ലെന്ന്’ മണി ഇടുക്കിയിൽ പറഞ്ഞു. പാർട്ടിക്ക് പുറത്തുപോയാൽ സുധാകരൻ വെറും ‘ശു’ ആണെന്നും “അയ്യോ മോനേ പോകല്ലേ” എന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന് പിന്നാലെ പോകില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിക്കുള്ളിലെ രാഷ്ട്രീയ ക്രിമിനലുകളെയും വ്യക്തിഹത്യയെയും സുധാകരൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു. പുസ്തകം വായിക്കാത്തവർക്ക് രാഷ്ട്രീയ സിദ്ധാന്തങ്ങൾ അറിയില്ലെന്നും യുവാക്കളിൽ ആവേശം പകരാൻ നിലവിലെ രാഷ്ട്രീയത്തിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുധാകരന്റെ ഈ നീക്കം ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Also read: