28/03/2026
[fontresizer_tawhidurrahmandear_widget]

കമ്പനികൾ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ മടിക്കും; ആർത്തവ അവധി നിർബന്ധമാക്കാനാവില്ലെന്ന് സുപ്രീം കോടതി

 കമ്പനികൾ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ മടിക്കും; ആർത്തവ അവധി നിർബന്ധമാക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ആർത്തവ അവധി നിർബന്ധമാക്കിയാൽ കമ്പനികൾ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ മടിക്കും. ഇത് സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ കുറയ്ക്കാൻ കാരണമാകും. ഇത്തരമൊരു നിയമം സ്ത്രീകൾ പുരുഷന്മാരേക്കാൾ കുറഞ്ഞ ശേഷിയുള്ളവരാണെന്ന തെറ്റായ സന്ദേശം നൽകിയേക്കാം, കോടതി നിരീക്ഷിച്ചു. ഇത് തൊഴിലിടങ്ങളിലെ വിവേചനത്തിന് വഴിതെളിക്കുമെന്നും ആർത്തവ അവധി നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നയം രൂപീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് ഇത്തരം അവധികൾ നൽകുന്നത് സ്വാഗതാർഹമാണെന്നും എന്നാൽ നിയമപരമായ ബാധ്യതയാക്കുന്നത് വിപരീത ഫലം ചെയ്യുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ച് കേന്ദ്ര സർക്കാർ ഉചിതമായ നയം രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Also read: