28/03/2026
[fontresizer_tawhidurrahmandear_widget]

പി.സി ജോർജിന് ഒരു ലക്ഷം രൂപയുടെ പിസ്‌റ്റൾ; 25,000 രൂപയുടെ മറ്റൊരു തോക്ക്, ബാധ്യത 48 ലക്ഷം

 പി.സി ജോർജിന് ഒരു ലക്ഷം രൂപയുടെ പിസ്‌റ്റൾ; 25,000 രൂപയുടെ മറ്റൊരു തോക്ക്, ബാധ്യത 48 ലക്ഷം

കോട്ടയം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ച മുന്നണി സ്ഥാനാർത്ഥികളുടെ സാമ്പത്തിക വിവരങ്ങൾ പുറത്തുവന്നു. സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയിലും ബാധ്യതയിലും വലിയ വൈവിധ്യമാണ് പ്രകടമാകുന്നത്.

പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പി.സി ജോർജിന്റെ പക്കൽ ഒരു ലക്ഷം രൂപ വിലയുള്ള പിസ്റ്റളും 25,000 രൂപയുടെ മറ്റൊരു തോക്കുമുണ്ട്. 2.18 കോടി രൂപയുടെ ഭൂസ്വത്തുള്ള അദ്ദേഹത്തിന് 48 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. പാലാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനാണ് ആസ്തിയിൽ മുന്നിൽ. പത്തുകോടിയിലധികം രൂപയുടെ സ്വത്തുവകകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാൽ 4.36 കോടിയുടെ ബാധ്യതയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് സ്വന്തമായി വാഹനങ്ങളോ ഭൂമിയോ ഇല്ല. 17.19 ലക്ഷം രൂപയുടെ ജംഗമ ആസ്തിയും 13.2 ലക്ഷം രൂപയുടെ ബാധ്യതയുമാണ് അദ്ദേഹത്തിനുള്ളത്. വൈക്കത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി. പ്രദീപിന്റെ ജംഗമ ആസ്തി കേവലം 20,000 രൂപയാണ്. എൻഡിഎയിലെ ഷോൺ ജോർജിന് ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവരും കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ കൈവശം വെക്കുന്നവരാണ്. സ്ഥാനാർത്ഥികളുടെയും പങ്കാളികളുടെയും പേരിലുള്ള സ്വർണം, വാഹനങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെ കൃത്യമായ കണക്കുകൾ വരണാധികാരികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also read: