29/03/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങളുടെ മണ്ണിൽ കാലുകുത്തുന്ന യുഎസ് സൈനികർ ശവപ്പെട്ടിയിലേ മടങ്ങൂ’; കരസേനാ നീക്കത്തിന് അമേരിക്കക്ക്‌ മുന്നറിയിപ്പുമായി ഇറാൻ

 ‘ഞങ്ങളുടെ മണ്ണിൽ കാലുകുത്തുന്ന യുഎസ് സൈനികർ ശവപ്പെട്ടിയിലേ മടങ്ങൂ’; കരസേനാ നീക്കത്തിന്  അമേരിക്കക്ക്‌ മുന്നറിയിപ്പുമായി ഇറാൻ

വാഷിങ്‌ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഒരു മാസം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ, ഇറാനെതിരെ പരിമിതമായ തോതിലുള്ള കരസേനാ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകളിൽ മിന്നൽ റെയ്ഡുകൾ നടത്തുക എന്നിവയാണ് പെന്റഗണിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 3,500 മറൈൻ സൈനികരടങ്ങുന്ന പ്രത്യേക ദൗത്യസംഘം പശ്ചിമേഷ്യയിൽ എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു.

ഇറാനെതിരെ സമ്പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്ന കൃത്യമായ ലക്ഷ്യങ്ങളോടുള്ള സൈനിക നീക്കമാണ് അമേരിക്ക ആലോചിക്കുന്നത്. വാണിജ്യ-സൈനിക കപ്പലുകളെ ഭീഷണിപ്പെടുത്തുന്ന ഇറാന്റെ ആയുധശേഖരം തകർക്കുകയാണ് പ്രധാന ലക്ഷ്യം. സമാധാന ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ അറിയിച്ചതോടെ, കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രസിഡന്റ് ട്രംപിന് മുന്നിൽ എല്ലാ സൈനിക സാധ്യതകളും തുറന്നിടുകയാണ് പെന്റഗൺ ചെയ്യുന്നത്.

അതേസമയം, അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനിയൻ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മാത്രമേ മടങ്ങിപ്പോകൂ എന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ടെഹ്‌റാൻ ടൈംസ് മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം പുനരാരംഭിക്കാൻ യെമനിലെ ഹൂത്തികൾക്ക് നിർദ്ദേശം നൽകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ എത്തുന്നതോടെ പശ്ചിമേഷ്യ മറ്റൊരു വൻ യുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്ക ശക്തമാണ്.

Also read: