30/04/2026
[fontresizer_tawhidurrahmandear_widget]

‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന് വെള്ളാപ്പള്ളി

 ‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‌ലിം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

“കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് എന്ത് അവകാശമാണുള്ളത്? യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കുന്ന സാഹചര്യമുണ്ടാകും. ലീഗ് മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ല,” വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾ ലീഗിന് മുന്നിൽ വിധേയരാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇടതുപക്ഷം തോറ്റാൽ അത് ജനാധിപത്യത്തിന്റെ പരാജയമാകുമെന്നും പിണറായി വിജയൻ വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടായെന്നും താഴെത്തട്ടിൽ പ്രവർത്തകർ സജീവമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിന് പാളിച്ചകൾ പറ്റിയപ്പോൾ യുഡിഎഫ് ആധിപത്യം നേടിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ബിജെപി ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും വോട്ട് വിഹിതം വർധിപ്പിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

Also read: