07/09/2026
[fontresizer_tawhidurrahmandear_widget]

‘ആദ്യ പിഴ യൂത്ത് കോൺഗ്രസ് നൽകി, പുതിയ പിഴയായ 50,000 രൂപ അഭിഭാഷകർ അടയ്ക്കും’; രക്ഷാപ്രവർത്തനം നടത്തിയ അമലിനോടുള്ള അനുമോദനമാണിതെന്ന് അബിൻ വർക്കി

 ‘ആദ്യ പിഴ യൂത്ത് കോൺഗ്രസ് നൽകി, പുതിയ പിഴയായ 50,000 രൂപ അഭിഭാഷകർ അടയ്ക്കും’; രക്ഷാപ്രവർത്തനം നടത്തിയ അമലിനോടുള്ള അനുമോദനമാണിതെന്ന് അബിൻ വർക്കി

പത്തനംതിട്ട: ആറന്മുളയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മോഡിഫൈ ചെയ്ത ഓഫ് റോഡ് ജീപ്പിന് ഹൈക്കോടതി ചുമത്തിയ അരലക്ഷം രൂപയുടെ പിഴത്തുക ഹൈക്കോടതിയിലെ അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി എംഎൽഎ. ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ അഭിഭാഷകരാണ്, രക്ഷാപ്രവർത്തനം നടത്തിയ അമലിനോടുള്ള അനുമോദനമായി തുക നൽകുന്നത്. അഭിഭാഷകർക്ക് ആറന്മുളക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി അബിൻ വർക്കി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രളയകാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ അടൂർ ടൗണിൽ എത്തിയപ്പോഴാണ് വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ജീപ്പ് തടഞ്ഞുനിർത്തി 5,250 രൂപ ആദ്യം പിഴയിട്ടത്. ഈ തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടയ്ക്കുകയും, വാഹനത്തിലെ അനധികൃത ലൈറ്റുകൾ നീക്കം ചെയ്ത് ചിത്രങ്ങൾ എംവിഡിക്ക് അയച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ആദ്യത്തെ പിഴത്തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പിഴ 50,000 രൂപയായി ഉയർത്തിയത്.

ഹൈക്കോടതി വിധിയെ പൂർണമായും മാനിക്കുന്നുണ്ടെങ്കിലും, ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ വാഹന ഉടമകളായ അമലിനും ആർദ്രയ്ക്കും പിന്തുണ നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അബിൻ വർക്കി വ്യക്തമാക്കി. പ്രളയത്തിൽ കുടുങ്ങിയ ഹൈക്കോടതിയിലെ ഉന്നത ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും രക്ഷപ്പെടുത്തിയപ്പോൾ ലൈറ്റുകളുടെ എണ്ണമോ നിയമപരമായ കാര്യങ്ങളോ അല്ല നോക്കിയതെന്നും, അതിനുശേഷവും വീണ്ടും ഉയർന്ന പിഴ ചുമത്തിയത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പ്രളയ സമയത്ത് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് നടപടി സ്ഥലംമാറ്റമായി ലഘൂകരിച്ചിരുന്നു.

Also read: