27/09/2026
[fontresizer_tawhidurrahmandear_widget]

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, ഡിജിപിക്കും കേന്ദ്രത്തിനും പരാതി

 അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, ഡിജിപിക്കും കേന്ദ്രത്തിനും പരാതി

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായതായി കാണിച്ച് ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ബി.ജെ.പി പരാതി നൽകി. ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാറാണ് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായെ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ആഭ്യന്തരമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉദ്ഘാടനം ചെയ്ത പ്രകടനം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പ്രകടനത്തെത്തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിനിടെ കോൺഗ്രസിന്റെ കൊടികളും ഫ്ലക്സുകളും നശിപ്പിക്കപ്പെടുകയും ചെയ്തു.

Also read: