04/10/2026
[fontresizer_tawhidurrahmandear_widget]

സിജെപി പ്രതിഷേധം:’ഗ്യാനേഷിന് പിന്നാലെ മോദിയും പോകേണ്ടിവരും’: അഭിജീത് ദീപ്‌കെ

 സിജെപി പ്രതിഷേധം:’ഗ്യാനേഷിന് പിന്നാലെ മോദിയും പോകേണ്ടിവരും’: അഭിജീത് ദീപ്‌കെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ മുന്നറിയിപ്പുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെതിരെ ആരംഭിച്ച സമരം ഭാവിയിൽ പ്രധാനമന്ത്രിക്കെതിരെയും തിരിയുമെന്ന സൂചനയാണ് ദീപ്‌കെ നല്‍കിയത്.

ഗാന്ധിജയന്തി ദിനത്തില്‍ മുംബൈയിലെ ശിവാജി പാര്‍ക്കിന് പുറത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍‍ ഉയര്‍ത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും വോട്ടര്‍പട്ടിക പരിഷ്‌കരണമായ എസ്ഐആര്‍‍ നടപടികളിലും പ്രതിഷേധക്കാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും വോട്ടവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നടി ഷബാന ആസ്മി, ഗായകന്‍ വിശാല്‍ ദദ്‌ലാനി തുടങ്ങിയ പ്രമുഖരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു. മുംബൈക്ക് പിന്നാലെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് സിജെപി നേതൃത്വത്തിന്റെ തീരുമാനം.

Also read: