20/10/2026
[fontresizer_tawhidurrahmandear_widget]

‘മാറിപ്പോയതാണ്, വലിയ തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’: കോടിയേരിയുടെ ഫ്ലെക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ

 ‘മാറിപ്പോയതാണ്, വലിയ തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’: കോടിയേരിയുടെ ഫ്ലെക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ

കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലെക്‌സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് ബോർഡ് കീറിയതെന്നും സംഭവിച്ചത് വലിയ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പ്രകടനത്തിലേക്ക് താൻ നുഴഞ്ഞുകയറിയതല്ലെന്നും നടന്ന സംഭവത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അക്ബർ ഷാ വ്യക്തമാക്കി.

മുൻപ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന താൻ നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇടക്കാലത്ത് വിദേശത്തായിരുന്നെങ്കിലും നാട്ടിലെത്തിയപ്പോൾ പ്രകടനം കണ്ടതിനെ തുടർന്ന് പങ്കുചേരുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം തനിക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും പറയുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രകടനത്തിനിടെ ഫ്ലെക്‌സ് തകർത്ത സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ, തകർത്ത ഫ്ലെക്‌സിന് പകരം കോടിയേരി ബാലകൃഷ്ണന്റെ പുതിയ ഫ്ലെക്‌സ് ബോർഡ് പ്രവർത്തകർ അതേസ്ഥലത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്.

Also read: