19/10/2026
[fontresizer_tawhidurrahmandear_widget]

‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന് സിജെപി

 ‘ഡൽഹിയിൽ പോലീസ് രാജ്, കേന്ദ്രം ജനങ്ങളോട് യുദ്ധം ചെയ്യുന്നു’; സർക്കാരിന്റെ അവസാനം അടുത്തുവെന്ന് സിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കേന്ദ്ര സർക്കാർ സ്വന്തം ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു കൊണ്ട് കോക്ക്റോച്ച് ജനതാ പാർട്ടി രംഗത്ത്. ജയിൽ മോചിതരായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പാർട്ടി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസുമാണ് സർക്കാരിനും ഡൽഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ഏതറ്റവരെയും പോകുമെന്ന് തെളിഞ്ഞതായി അശുതോഷ് റാങ്ക ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും മറികടക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്തുണ്ടായത്. തങ്ങളെ വിമാനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഡൽഹിയിൽ നടക്കുന്നത് പോലീസ് രാജ് ആണെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകൻ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ച വിവരമറിയിച്ചിട്ടുപോലും പോലീസ് ക്രൂരമായാണ് പെരുമാറിയതെന്നും ഫോണും ക്യാമറയും ഓണാക്കിവെച്ച് ആ വിവരം ഒരു നാടകമാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് കസ്റ്റഡിയിലുള്ളവരോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം ആശങ്കാജനകമാണെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. കേന്ദ്ര സർക്കാർ സിഖ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരാധനാലയങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും സൗരവ് ദാസ് ആരോപിച്ചു. നേതാക്കളുടെ ഫോണുകൾ പിടിച്ചെടുത്ത പോലീസ് അവ ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്നും, യഥാർത്ഥ ദേശവിരുദ്ധനായ ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരുമെന്നും വക്താക്കൾ പ്രഖ്യാപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്തതെന്നും സർക്കാരിന്റെ അവസാനം അടുത്തുവെന്നും സിജെപി വ്യക്തമാക്കി.

Also read: