30/10/2026
[fontresizer_tawhidurrahmandear_widget]

‘നേഹ ബോറയല്ല, ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തണം’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി.പി സെൻകുമാർ

 ‘നേഹ ബോറയല്ല, ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തണം’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി.പി സെൻകുമാർ

നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് ആഗ്രഹിക്കേണ്ടതെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സിനിമാ താരം വിനീത് ശ്രീനിവാസന് എഴുതിയ തുറന്ന കത്തിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ യുവജന സമരങ്ങളുടെ മുഖവും ഐസ ദേശീയ അധ്യക്ഷയുമായ നേഹ ബോറയെക്കുറിച്ചുള്ള ഒരു റീൽ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരുന്നു. സ്വന്തം മൂല്യമറിയുന്ന, അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള, ആരുടെയും മുന്നിൽ നിശബ്ദയാക്കപ്പെടാത്ത മകളെ വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ആ വീഡിയോയിലെ പരാമർശം.

ഇതിനു മറുപടിയായാണ് ഭദ്ര കീർത്തിയെ മാതൃകയാക്കാൻ സെൻകുമാർ ആവശ്യപ്പെട്ടത്. കൊച്ചി ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ മകളാണ് ഭദ്രകീർത്തി. നീതിക്കായി ഒരു സാധാരണക്കാരന് ഏത് അറ്റം വരെയും പോകാമെന്ന് ഭദ്ര സമൂഹത്തിന് കാണിച്ചുകൊടുത്തു.

പിതാവിന് നീതി ലഭിക്കാൻ ദുരന്തഘട്ടത്തിലും ഭദ്ര കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഏറെ പ്രചോദനാത്മകമാണെന്ന് കത്തിൽ പറയുന്നു. ഭദ്രയുടെ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണെന്നും ടി.പി. സെൻകുമാർ കൂട്ടിച്ചേർത്തു.

Also read: