ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ഇടത് വിദ്യാര്‍ത്ഥി സംഘടനകളും സിജെപിയും. പ്രതിഷേധക്കാരെ പൊലീസ് ജന്തര്‍ മന്തറില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതോടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഐസ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലി ഹാഠില് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഐസ നേതാവ് നേഹ ബോറ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. “ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുകയാണ്. ഗ്യാനേഷ് കുമാര്‍ പദവി ഒഴിയണം,” എന്ന് നേഹ [&Read More
‘നമ്മുടെ GenZ അപ്രഖ്യാപിത എമർ-GenZ-യേക്കാൾ മികച്ചത് അർഹിക്കുന്നു’; ഡൽഹിയിലെ നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച്
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അധികാരികൾ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടുപ്പുകളുടെ നീതിയുക്തതയിൽ ആത്മവിശ്വാസമുള്ള ഒരു സർക്കാർ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും, എന്നാൽ അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് സംശയം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂർ എക്സിൽ കുറിച്ചു. “തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ബാരിക്കേഡുകൾ ഒന്നും ചെയ്യില്ല, പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് അവർ എത്രയും വേഗം ഉത്തരം [&Read More
സിജെപി പ്രതിഷേധം: കസ്റ്റഡിയിലായ അഭിഭാഷകർക്കായി ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ അഭിഭാഷകർക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ബലപ്രയോഗമുണ്ടായ സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഒഫ് ഇന്ത്യ സൂര്യ കാന്ത് അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. മുതിർന്നവരും യുവാക്കളുമായ നിരവധിയാളുകളെ കസ്റ്റഡിയിലെടുത്ത നടപടിയെ എസ്സിബിഎ പ്രമേയത്തിലൂടെ അപലപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന, ഫോം 6Read More
‘അടിയന്തരാവസ്ഥയേക്കാൾ ഭയാനകം, രാജ്യം മോദിയുടെ ഏകാധിപത്യത്തിൽ’; ഡൽഹിയിലെ അറസ്റ്റുകളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ്
ന്യൂഡൽഹി: ഡൽഹിയിൽ കൊക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കും രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിൽ നാം ജീവിക്കുന്നത് പൂർണ്ണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനുള്ളിൽ വെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടി ചൂണ്ടിക്കാണിച്ചാണ് [&Read More
സുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ട നടപടിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി. സുപ്രീം കോടതി നൽകിയ വ്യക്തമായ നിർദ്ദേശങ്ങൾ മറികടന്നാണ് സ്റ്റേഷനുകൾ പൂട്ടിയിട്ടതെന്ന് വ്യക്തമാക്കി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ശനിയാഴ്ച ഹരജി ഫയൽ ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അടക്കമുള്ള പ്രമുഖരാണ് ഹരജിയിലെ എതിർകക്ഷികൾ. സിജെപി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധം കണക്കിലെടുത്ത് [&Read More
ഡൽഹി: ദേശീയ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെടുന്നതിന് മുൻപ് അഭിജിത് ദീപ്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. “ഞാനും അശുതോഷും സൗരവും അറസ്റ്റിലായി. ഞങ്ങൾക്ക് പകരം ഈ പ്രക്ഷോഭത്തെ അജിൻക്യ ഷിൻഡെ നയിക്കും,” എന്നാണ് ദീപ്കെ വീഡിയോയിൽ പ്രഖ്യാപിച്ചത്. വീഡിയോ കാണുന്നവർ തുടർനടപടികളിൽ അജിൻക്യ ഷിൻഡെയെ പിന്തുടരണമെന്നും, കോക്രോച്ച് ജനതാപാർട്ടിയെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുമെന്നും ദിപ്കെ [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും അധികം വൈകാതെ പുറത്താകുമെന്നും, അതിനുശേഷം മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന്റെ പുനരുദ്ധാരണം സാധ്യമാകൂ എന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാരെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പ്രക്ഷോഭം കേന്ദ്ര സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ഇതുപോലെ തുടർന്നു കൊണ്ടുപോയാൽ സർക്കാർ നിലംപൊത്തുമെന്നും [&Read More
ഡൽഹി: ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനെയും മറ്റ് സിപിഎം നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് എത്തിയ നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത്. എം.എ ബേബി, എം.വി ഗോവിന്ദൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളാണ് കസ്റ്റഡിയിലായത്. കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി എന്നിവർക്ക് പിണറായി വിജയനൊപ്പം ജന്തർമന്തറിലേക്ക് പോകാൻ പോലീസ് ആദ്യം അനുമതി നൽകിയിരുന്നു. കെ. രാധാകൃഷ്ണൻ [&Read More
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബലപ്രയോഗത്തിലൂടെ യുവാക്കളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്നും രാജ്യത്തെ യുവശക്തിക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. “നിയന്ത്രണങ്ങൾ കൊണ്ട് ജനങ്ങളെ തടയാമെന്ന് ബിജെപി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റാണ്. ജന്തർ മന്തർ ഇനി വെറുമൊരു സ്ഥലപ്പേരല്ല, പുതിയൊരു അവബോധത്തിൻ്റെയും ഉണർവിൻ്റെയും പ്രതീകമാണ്. പ്രതിഷേധക്കാരെ തടഞ്ഞാൽ ജന്തർ മന്തർ രാജ്യമെമ്പാടും ഉയർന്നുവരും,” [&Read More
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സോഷ്യൽ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെയും നിരവധി വിദ്യാർഥികളെയും യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എൻസിആറിൽ എത്തിച്ചേർന്ന ധ്രുവ് റാഠിയെ ഡൽഹിക്ക് സമീപം ഗുഡ്ഗാവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സമരം തടയുന്നതിനായി ഡൽഹിയിലുടനീളം സർക്കാർ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ മാത്രം കൊണാട്ട് പ്ലേസിന്റെ ഇന്നർ സർക്കിളിൽ നിന്ന് 150Read More