ഉത്തരാഖണ്ഡിലെ മദ്രസകളുടെ പ്രവർത്തനത്തിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിRead More
വനിതാ സംവരണം ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും സ്ത്രീകളാണെന്ന കണക്കുകൾ നിരത്തിയാണ് മമത പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. ബംഗാളിലെ ബാങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, വനിതാ സംവരണ ബില്ലിനെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്ന മോദിയുടെ ആരോപണമാണ് മമതയെ ചൊടിപ്പിച്ചത്. ബിജെപി സർക്കാർ വനിതാ സംവരണ ബില്ലിനെ വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയാണെന്ന് മമത [&Read More
ബെംഗളൂരു: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളി സ്വദേശിയായ സച്ചിനാണ് (24) മരിച്ചത്. അയൽവീട്ടിൽ നടന്ന ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. ഭക്ഷണവുമായി അടുത്തുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് സച്ചിൻ കയറിപ്പോയിരുന്നു. വിരുന്നിൽ പങ്കെടുത്ത മറ്റുള്ളവർ ഭക്ഷണം കഴിച്ചതിനുശേഷം മടങ്ങിപ്പോയി. പിന്നീട് അടുത്തദിവസം രാവിലെ കെട്ടിടനിർമാണത്തൊഴിലാളികൾ എത്തിയപ്പോഴാണ് സച്ചിനെ മരിച്ച നിലയിൽ കണ്ടത്. ചിക്കന്റെ എല്ല് തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.Read More
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനെ നടുക്കി പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. കട്ടാന്നാർപട്ടിയിലെ ‘വനജ ഫയർവർക്സ്’ എന്ന സ്ഥാപനത്തിലാണ് നാടിനെ വിറപ്പിച്ച അപകടമുണ്ടായത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് അൻപതിലേറെ തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും പലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് മുറികളുള്ള കെട്ടിടത്തിലാണ് പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു തരിപ്പണമായി. പത്ത് കിലോമീറ്റർ ദൂരത്തോളം സ്ഫോടനത്തിന്റെ പ്രകമ്പനം [&Read More
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എം. പ്രധാനമന്ത്രിയുടേത് നഗ്നമായ ചട്ടലംഘനമാണെന്നും ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വീടുപണി ചെയ്യുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയത് ശുദ്ധമായ രാഷ്ട്രീയ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമം [&Read More
തന്നോടൊപ്പം ഉറങ്ങാൻ കിടന്ന ഇരട്ട പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്Read More
ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിലെ പ്രശസ്തമായ ചായക്കട അധികൃതരുടെ നിരന്തരമായ പീഡനത്തെത്തുടർന്ന് അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ വകുപ്പും പ്രാദേശിക ഭരണകൂടവും തന്നെ വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് നടപടി. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കട സന്ദർശിച്ച് ചായ കുടിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി തുടങ്ങിയതെന്ന് കടയുടമ ശേഷ്മാൻ യാദവ് ആരോപിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും ഇനി കട നടത്താൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ആര്യൻ യാദവ് തന്റെ സ്ഥാപനം അടച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അഖിലേഷ് യാദവ് ഫത്തേപൂർ [&Read More
മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കേസിലെ മുഖ്യസൂത്രധാരയെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച നിദ ഖാൻ കമ്പനിയുടെ എച്ച്ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്ന് ടിസിഎസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നിദ ഖാൻ ഒരു ജൂനിയർ തസ്തികയായ പ്രോസസ് അസോസിയേറ്റ് ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അവർക്ക് റിക്രൂട്ട്മെന്റ് നടപടികളിലോ കമ്പനിയുടെ മറ്റ് നേതൃപരമായ കാര്യങ്ങളിലോ യാതൊരു പങ്കുമില്ലെന്ന് ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ [&Read More
പ്രധാനമന്ത്രി മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ വൈറൽ വീഡിയോ; സത്യാവസ്ഥ പുറത്തുവിട്ട് ഫാക്ട്ചെക്കർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മസാജ് ചെയ്യുന്നുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പുറത്തുവിട്ട് മാധ്യമപ്രവർത്തകൻ. താടിയുള്ള ഒരാൾ ഹോട്ടൽ മുറിയിൽ മുഖം മസാജ് ചെയ്യുന്ന വീഡിയോയാണ് മോദിയുടെ പേരിൽ തെറ്റായ അവകാശവാദങ്ങളോടെ വ്യാപകമായി പ്രചരിക്കുന്നതെന്ന് ഫാക്ട്ചെക്കർ മുഹമ്മദ് സുബൈർ വ്യക്തമാക്കി. മോദിയുടെ ജീവചരിത്രം എഴുതിയ സംഘ്പരിവാർ എഴുത്തുകാരിയും നിരീക്ഷകയുമായ മധു പൂർണിമ കിശ്വർ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. എന്നാൽ, സംഭവത്തിന്റെ പിന്നിലെ സത്യാവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ [&Read More
ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണ നിയമവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. നിലവിലെ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ സെൻസസ് വിവരങ്ങളില്ലാതെ മണ്ഡല പുനർനിർണ്ണയ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണകക്ഷിയായ ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായാൽ മാത്രമേ സംവരണം നടപ്പിലാക്കാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ നിലപാട്, ഈ നിയമം അനിശ്ചിതമായി [&Read More