മുംബൈ: വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് മധുരവും സമ്മാനങ്ങളും ‘റിട്ടേൺ ഗിഫ്റ്റ്’ ആയി നൽകുന്നത് പതിവാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഒരു വിവാഹ ചടങ്ങിൽ വരന്റെ കുടുംബം നൽകിയ അപൂർവ്വമായ ഒരു സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. സ്വന്തം ഗ്രാമത്തിലെ 3,465 താമസക്കാർക്ക് ഒരു ലക്ഷം രൂപ വീതമുള്ള അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഈ കുടുംബം സമ്മാനമായി നൽകിയത്. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലുള്ള കാന്ദർ താലൂക്കിലെ ബഹദർപുര ഗ്രാമത്തിലാണ് ആഘോഷത്തെ സാമൂഹിക സുരക്ഷയാക്കി മാറ്റിയ ഈ [&Read More
‘അനുമതിയില്ലാതെ മൃഗബലി നടത്തിയാൽ ജയിലിലാകും; ഹിന്ദുക്കൾ വികാരങ്ങളെ മാനിക്കാറില്ലേ? ‘ഇത് ആരുടെയും അച്ഛന്റെ
ഹൗസിംഗ് സൊസൈറ്റികൾക്കുള്ളിൽ മൃഗബലി നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെRead More
കോൺഗ്രസ് അധ്യക്ഷനാകാൻ കെ.സി വേണുഗോപാൽ? സിദ്ധരാമയ്യയെ മാറ്റാൻ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്
ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് [&Read More
ശ്രീനഗർ: കശ്മീരിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിലും ഈദ്ഗാഹിലും പെരുന്നാൾ നമസ്കാരം നടത്തുന്നതിന് അധികൃതർ വീണ്ടും വിലക്കേർപ്പെടുത്തി. തുടർച്ചയായ എട്ടാം വർഷമാണ് ഇവിടെ പ്രാർത്ഥനാാനുമതി നിഷേധിക്കുന്നത്. ഇതേത്തുടർന്ന് ഹുറിയത്ത് നേതാവ് മിർവൈസ് ഉമർ ഫാറൂഖിനെ അധികൃതർ വീട്ടുതടങ്കലിലാക്കി. ബാരിക്കേഡുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി കശ്മീരിലെ മുസ്ലിംങ്ങളുടെ മൗലികാവകാശങ്ങളെയും മതപരമായ സ്വത്വത്തെയും അധികൃതർ ആസൂത്രിതമായി ആക്രമിക്കുകയാണെന്ന് മിർവൈസ് ഉമർ ഫാറൂഖ് ആരോപിച്ചു. ഈദ്ഗാഹിലെ പാരമ്പര്യങ്ങളും ആത്മീയ അന്തരീക്ഷവും അനുഭവിക്കാൻ കഴിയാതെയാണ് കശ്മീരിലെ പുതിയ തലമുറ വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കശ്മീരിലെ [&Read More
എസ്ഐആറിൽനിന്ന് പുറത്തായാൽ പൗരത്വം നഷ്ടമാകില്ല; വോട്ടര്പട്ടിക തീവ്ര പരിശോധന പൂർണമായും നിയമപരം: സുപ്രീം
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളുടെ പൗരത്വം അന്തിമമായി നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് സുപ്രീം കോടതി. കമ്മീഷൻ നടപ്പാക്കിയ തീവ്ര പുനപരിശോധനയിലൂടെ (എസ്ഐആർ) വോട്ടർപട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അയാളുടെ പൗരത്വം ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എസ്ഐആർ നടപടിക്രമങ്ങൾക്കെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. അതേസമയം, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി [&Read More
സനാതന ഹിന്ദുക്കളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേൽപ്പിച്ചു; മമത ബാനർജിക്കെതിരെ കേസ്
കൊൽക്കത്ത: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഭിഭാഷകയായ റിങ്കി ചതോപാധ്യായ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലിഗുരി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മേയ് 20Read More
ട്രെയിൻ തറയിലിരുന്ന് സമൂസയ്ക്ക് മുകളിൽ കാൽവെച്ച് വിൽപന; റെയിൽവേ വിൽപ്പനക്കാരന്റെ ദൃശ്യങ്ങൾ വൈറൽ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ ശുചിത്വത്തെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തി പുതിയ വീഡിയോ പുറത്ത്. ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത്, വാഷ് ബേസിനിന് താഴെയുള്ള വൃത്തിഹീനമായ തറയിലിരുന്ന് സമൂസ വിൽക്കുന്ന ആളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിൽപ്പനയ്ക്കായി തുറന്നുവെച്ച പെട്ടിയിലെ സമൂസകൾക്ക് മുകളിലേക്ക് കാലുകൾ ചാരിവെച്ച്, മൊബൈലിൽ സംസാരിക്കുന്ന വിൽപ്പനക്കാരനെയാണ് വീഡിയോയിൽ കാണുന്നത്. ഇത് യാത്രക്കാരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങൾ വയറിളക്കം ഉൾപ്പെടെയുള്ള ദഹനനാള രോഗങ്ങൾക്ക് കാരണമായേക്കാം. റെയിൽവേ കാറ്ററിങ് സേവനങ്ങളിലെ ഭക്ഷ്യസുരക്ഷാ [&Read More
മഹാരാഷ്ട്രയിൽ ബലിപെരുന്നാളിനുള്ള ആടുകളെ എത്തിച്ചതിനെച്ചൊല്ലി വൻ സംഘർഷം; പന്നിക്കുഞ്ഞുമായി പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ;
മഹാരാഷ്ട്രയിലെ താനെ മീരാ റോഡിലുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ബലിപെരുന്നാളിനുള്ള ആടുകളെ എത്തിച്ചതിനെച്ചൊല്ലി വൻ സംഘർഷംRead More
ബംഗാളിൽ ജനങ്ങൾക്കായി 5 രൂപ നിരക്കിൽ ചോറും മീനും ലഭിക്കുന്ന 400ഓളം കാന്റീനുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു.Read More
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ ‘പാറ്റ’ (കോക്രോച്ച്) രൂപകത്തിന് മേൽ അവകാശവാദവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപഹാസ്യവുമായി ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന് ബദലായാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ “ഇന്ത്യൻ യൂത്ത് കോക്രോച്ചസ്” എന്ന പേരിൽ സ്വന്തം കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. സിജെപി കേവലം ഓൺലൈൻ പ്രതിഭാസം മാത്രമാണെന്നും തങ്ങളാണ് തെരുവുകളിൽ പോരാടുന്ന “യഥാർത്ഥ പാറ്റകൾ” എന്നുമാണ് യൂത്ത് കോൺഗ്രസിന്റെ വാദം. പത്രപ്രവർത്തനത്തിലേക്കും [&Read More