തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.ഡി. സതീശൻ തന്നെ നേരിട്ട് ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചടങ്ങിൽ ബിജെപി എംഎൽഎമാരും പാർട്ടി പ്രവർത്തകരും സംബന്ധിക്കും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ നേർന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം രാജീവ് [&Read More
വാഷിങ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മിനുക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. മിനുക്കി ഇനി ആഫ്രിക്കെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ‘ഇന്ന് രാത്രി, എൻ്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. [&Read More
ആഡംബരങ്ങളില്ലാതെ പുതിയ ഭരണം; ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും കൂടുതൽ മോടി പിടിപ്പിക്കേണ്ടെന്ന്
തിരുവനന്തപുരം: വലിയ ആഡംബരങ്ങൾ ഇല്ലാതെ ലളിതമായി ഭരണം തുടങ്ങാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വൻ തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദേശം നൽകി. നിലവിൽ അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിർദേശം. മുഖ്യമന്ത്രിയുടെ വസതി മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളും അനാവശ്യമായി ഫണ്ട് ഉപയോഗിച്ച് ആഡംബരമാക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷക്കാലത്തെ ഭരണത്തിൽ [&Read More
‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട’; വൈകാരികമായി കെ.സി.
തിരുവനന്തപുരം: ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വൈകാരികമായി പ്രതികരിച്ചു. വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു ഈ പ്രതികരണം. ‘ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പാർട്ടി പ്രവർത്തകനാണു ഞാൻ. കെ.സി പക്ഷം എന്നൊന്നില്ല. സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റാണ്, കെ.സി പക്ഷക്കാരനല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുള്ള നല്ല ടീം കേരളത്തിലുണ്ട്. രമേശുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. കോൺഗ്രസിൻ്റെ [&Read More
‘മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട; ജനങ്ങളെ വഴിയിൽ തടയരുത്’-പോലീസിന് നിർദേശം നൽകി സതീശൻ
തിരുവനന്തപുരം: അധികാരമേൽക്കാനിരിക്കെ തന്റെ യാത്രാ സുരക്ഷയിൽ വലിയ അഴിച്ചുപണിക്ക് നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും നീണ്ട വാഹനവ്യൂഹങ്ങളും തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. പൈലറ്റ് വാഹനവും എസ്കോർട്ട് വാഹനവും മാത്രം മതി. ജനങ്ങളെ വഴിയിൽ തടയുന്ന ഒരു നടപടിയും പാടില്ലെന്നും സതീശൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക യാത്രകൾക്ക് സാധാരണ രീതിയിലുള്ള ഒരു പൈലറ്റ് വാഹനവും എസ്കോർട്ട് വാഹനവും മാത്രം മതിയാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വലിയ അകമ്പടി [&Read More
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ഔദ്യോഗിക ക്ഷണം. കേരള ചീഫ് സെക്രട്ടറി എ. ജയതിലകാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അമ്പതിനായിരത്തോളം പേർ പങ്കെരുക്കുമെന്നാണ് പൊതുഭരണ വകുപ്പ് കണക്കുകൂട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ വി.ഡി. സതീശൻ [&Read More
സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിഷേധിച്ച മഹിളാ മോര്ച്ചക്കാര്ക്ക് സ്വന്തം പോക്കറ്റില് നിന്ന് പണമെടുത്ത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി മഹിളാ മോർച്ച. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ പ്രതിഷേധവുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് നൽകി മാതൃകയായി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ചും സർവീസ് തടസ്സപ്പെടുന്നത് ഒഴിവാക്കാനുമാണ് സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് എടുത്തു നൽകിയതെന്ന് കണ്ടക്ടർ വ്യക്തമാക്കി. സ്റ്റേഷൻ മാസ്റ്ററുടെ കൃത്യമായ നിർദേശപ്രകാരമാണ് ടിക്കറ്റ് നൽകിയതെന്നും ഔദ്യോഗിക സർക്കാർ ഉത്തരവ് വരാതെ ആർക്കും [&Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ വർധനവ് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നിയന്ത്രിച്ചു നിർത്തിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവില 100 ശതമാനം വരെ വർധിച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും മാത്രമായി വില വർധന പരിമിതപ്പെടുത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റം വളരെ കുറവാണെന്നും ഇത് സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷത്തിനിടയിലെ [&Read More
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത്, വി.ടി. ബൽറാം തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാത്രമായി സ്വകാര്യ സംഭാഷണവും നടത്തി. ഏകദേശം അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, തങ്ങൾ തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും സഹോദരങ്ങളെപ്പോലെയാണെന്നുമാണ് പ്രതികരിച്ചത്. പാർട്ടി തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും മുന്നോട്ട് [&Read More
കാസർകോട്: കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് നിയുക്ത എംഎൽഎ വി.ടി ബൽറാം. ബിജെപി നേതൃത്വത്തിന് കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും ഉണ്ടാകണമെന്നും, മലയാളികൾ എന്തിനാണ് ഇവരെ കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പിലാക്കാൻ വൈകുന്നു എന്ന് ആരോപിച്ചാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സമരം സംഘടിപ്പിച്ചത്. എന്നാൽ, സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ തീരുമാനങ്ങൾ [&Read More